ബാങ്ക് ഓഫ് ഇന്ത്യ: 696 ഓഫിസർ ഒഴിവ്

0
718

ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 596 ഒഴിവ്. ഓൺലൈനായി 2022 മേയ് 10 വരെ അപേക്ഷിക്കാം.

റഗുലർ, കരാർ നിയമനങ്ങളാണ്. ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ മാത്രം 484 ഒഴിവുകളുണ്ട്.

റഗുലർ നിയമനം

  1. ക്രെഡിറ്റ് ഓഫിസർ (484 ഒഴിവ്),
  2. ക്രെഡിറ്റ് അനലിസ്റ്റ് (53),
  3. ഐടി ഓഫിസർ– ഡേറ്റ സെന്റർ (42),
  4. ടെക് അപ്രൈസൽ (9),
  5. ഇക്കണോമിസ്റ്റ് (2),
  6. സ്റ്റാറ്റിസ്റ്റിഷ്യൻ (2),
  7. റിസ്ക് മാനേജർ (2).

കരാർ നിയമനം

  1. സീനിയർ മാനേജർ –ഐടി (23),
  2. മാനേജർ –ഐടി (21),
  3. മാനേജർ –ഐടി, ഡേറ്റാ സെന്റർ (6),
  4. സീനിയർ മാനേജർ –ഐടി, ഡേറ്റാ സെന്റർ (6),
  5. മാനേജർ –നെറ്റ്‌വർക്ക് സെക്യൂരിറ്റി (5),
  6. മാനേജർ –നെറ്റ്‌വർക്ക് റൂട്ടിങ് ആൻഡ് സ്വിച്ചിങ് സ്പെഷലിസ്റ്റ് (10),
  7. മാനേജർ– എൻഡ് പോയിന്റ് സെക്യൂരിറ്റി (3),
  8. മാനേജർ – (ഡേറ്റാ സെന്റർ)–സൊളാരിസ്/യുണിക്സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2),
  9. മാനേജർ (ഡേറ്റാ സെന്റർ)–വിൻഡോസ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (3),
  10. മാനേജർ (ഡേറ്റാ സെന്റർ) –ക്ലൗഡ് വിർച്വലൈസേഷൻ (3),
  11. മാനേജർ (ഡേറ്റാ സെന്റർ) –സ്റ്റോറേജ് ആൻഡ് ബാക്കപ് ടെക്നോളജീസ് (3),
  12. മാനേജർ (ഡേറ്റാ സെന്റർ) –നെറ്റ്‌വർക്ക് വിർച്വലൈസേഷൻ (4),
  13. മാനേജർ –ഡേറ്റാ ബേസ് എക്സ്പെർട് (5),
  14. മാനേജർ– ടെക്നോളജി ആർക്കിടെക്ട് (2),
  15. മാനേജർ –ആപ്ലിക്കേഷൻ ആർക്കിടെക്ട് (2).

ക്രെഡിറ്റ് ഓഫിസർ ഒഴികെയുള്ള തസ്തികകൾ എംഎംജിഎസ് –3, എംഎംജിഎസ്–2 വിഭാഗങ്ങളിൽ ഉൾപ്പെടുന്നതാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.ക്രെഡിറ്റ് ഓഫിസർ തസ്തിക ജെഎംജിഎസ്–1 വിഭാഗത്തിലാണ്. ഏതെങ്കിലും വിഷയത്തിൽ 60 % മാർക്കോടെ ബിരുദവും ഫിനാൻസ്/ബാങ്കിങ് ആൻഡ് ഫിനാൻസ് സ്പെഷലൈസേഷനോടെ എംബിഎ/പിജിഡിബിഎം/പിജിഡിഎം/ പിജിബിഎം/പിജിഡിബിഎ അല്ലെങ്കിൽ കൊമേഴ്സ്/ സയൻസ്/ ഇക്കണോമിക്സ് പിജി ബിരുദമുള്ളവർക്കാണ് അവസരം. സിഎ/ഐസിഡബ്ല്യുഎ/സിഎസ് യോഗ്യതക്കാർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ കോഴ്സ് (3 മാസത്തെ) സർട്ടിഫിക്കേഷൻ ഉള്ളവർ അല്ലെങ്കിൽ ബിരുദതലത്തിലോ പിജി തലത്തിലോ ഐടി ഒരു വിഷയമായി പഠിച്ചവരാകണം അപേക്ഷകർ. പ്രായം 20–30 നും മധ്യേ. സംവരണ വിഭാഗത്തിന് ഇളവ് ലഭിക്കും.

ഓൺലൈൻ ടെസ്റ്റ്, ജിഡി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്തു പരീക്ഷാ കേന്ദ്രമുണ്ട്. ഓൺ‍ലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും സന്ദർശിക്കുക: https://www.bankofindia.co.in/

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.