ബിരുദക്കാര്‍ക്ക്‌ വിവിധ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ ആകാം | ശമ്പളം: 63,840-78,230

0
1450

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ (സ്കെയിൽ II, III) ഒഴിവിലേക്ക് അപേക്ഷിക്കാം. പുണെയിലെ കേന്ദ്ര ഓഫീസിലും മറ്റു ബ്രാഞ്ചുകളിലുമാണ് ഒഴിവ്. 225 ഒഴിവുണ്ട്. ബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി. സ്പെഷ്യലിസ്റ്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ശമ്പളം: സ്കെയിൽ-III-ൽ 63,840-78,230 രൂപ, സ്കെയിൽ-II-ൽ 48,170-69,810 രൂപ. ആറുമാസത്തെ പ്രൊബേഷനുണ്ടാവും. അവസാന തീയതി: 2023 ഫെബ്രുവരി ആറ്. വിവരങ്ങൾക്ക് www.bankofmaharashtra.in

സെൻട്രൽ ബാങ്കിൽ 250 ചീഫ് മാനേജർ/സീനിയർ മാനേജർ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് മാനേജർ, സീനിയർ മാനേജർ തസ്തികയിലെ 250 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെവിടെയുമാവാം നിയമനം. അവസാന തീയതി: 2023 ഫെബ്രുവരി 11. വിവരങ്ങൾക്ക്: www.centralbankofindia.co.in.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 42 സ്പെഷ്യലിസ്റ്റ് ഓഫീസർ
മുംബൈ ആസ്ഥാനമായുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ 42 ഒഴിവിലേക്ക് അപേക്ഷിക്കാം. ഒഴിവുകൾ: ചീഫ് മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ്)-3 (എസ്.ടി.-1, ഒ.ബി.സി.-2), സീനിയർ മാനേജർ (ക്രെഡിറ്റ് ഓഫീസർ)-34 (എസ്.സി.-10, എസ്.ടി.-13, ഒ.ബി.സി.-11), മാനേജർ (ക്രെഡിറ്റ് ഓഫീസർ)-5 (എസ്.ടി.-5). അവസാന തീയതി: 2023 ഫെബ്രുവരി 12. വിശദവിവരങ്ങൾക്ക് www.unionbankofindia.co.in

നാഷണൽ ഹൗസിങ് ബാങ്കിൽ 35 മാനേജർ/ഓഫീസർ
ന്യൂഡൽഹി ആസ്ഥാനമായ നാഷണൽ ഹൗസിങ് ബാങ്കിൽ മാനേജീരിയൽ തസ്തികകളിലേക്ക് അപേക്ഷിക്കാം. 35 ഒഴിവുണ്ട്. 32 ഒഴിവിൽ സ്ഥിരനിയമനവും മൂന്ന് ഒഴിവിൽ കരാർ നിയമനവുമാണ്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അവസാന തീയതി: ഫെബ്രുവരി ആറ്. വിവരങ്ങൾക്ക് www.nhb.org.in

എസ്.ബി.ഐ.: 19 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 19 ഒഴിവുണ്ട്. മുംബൈയിലായിരിക്കും നിയമനം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക് www.sbi.co.in അവസാന തീയതി: 2023 ഫെബ്രുവരി ഒമ്പത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.