സിഐഎസ്എഫിൽ കോൺസ്‌റ്റബിൾ ആകാം; 787 ഒഴിവുകൾ|CISF Recruitment

0
1084

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) 787 കോൺസ്‌റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവിലേക്ക് 2022 ഡിസംബർ 20 വരെ അപേക്ഷിക്കാം. www.cisfrectt.in
പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം.

  • കുക്ക്,
  • കോബ്ലർ,
  • ബാർബർ,
  • വാഷർമാൻ,
  • സ്വീപ്പർ,
  • പെയിന്റർ,
  • മേസൺ,
  • പ്ലമർ,
  • മാലി,
  • വെൽഡർ,
  • ടെയ്‌ലർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. 8 എണ്ണം ബാക്‌ലോഗ് ഒഴിവും 77 ഒഴിവ് വിമുക്തഭടന്മാർക്കുള്ളതുമാണ്.
  • രാജ്യത്തെവിടെയും നിയമനം ലഭിക്കാം.
  • ശമ്പളം: 21,700–69,100 രൂപ. മറ്റ്  അലവൻസുകളുമുണ്ട്.
  • പ്രായം: 2022 ഓഗസ്‌റ്റ് ഒന്നിന് 18– 23.  അർഹർക്ക് ഇളവുണ്ട്.
  • യോഗ്യത: മട്രിക്കുലേഷൻ / തത്തുല്യം. അൺസ്‌കിൽഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ളവയിലേക്ക് അപേക്ഷിക്കുന്നവർക്ക് ആ ട്രേഡിൽ ഐടിഐ പരിശീലനമുണ്ടെങ്കിൽ മുൻഗണന.

ശാരീരിക യോഗ്യത: ഉയരം: പുരുഷന്മാർക്ക്: 170 സെ.മീ (എസ്‌ടിക്ക്: 162.5 സെ.മീ), നെഞ്ചളവ്: 80–85 സെ.മീ (എസ്‌ടിക്ക്: 76–81 സെ.മീ), തൂക്കം: ആനുപാതികം. സ്ത്രീകൾക്ക്: 157 സെ.മീ (എസ്‌ടിക്ക്: 150 സെ.മീ.) തൂക്കം: ആനുപാതികം.
കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച കാഴ്‌ചാസഹായികൾ കൂടാതെ 6/6, 6/9. വർണാന്ധതയോ നിശാന്ധതയോ കോങ്കണ്ണോ പാടില്ല. കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ എന്നിവ അയോഗ്യതകളാണ്. നല്ല ആരോഗ്യം വേണം. വിമുക്‌തഭടൻമാരുടെ ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ഇവർക്കു ശാരീരികക്ഷമതാ പരിശോധന ഉണ്ടാകില്ല.

തിരഞ്ഞെടുപ്പു രീതി: ശാരീരിക അളവുപരിശോധന, ശാരീരികക്ഷമതാ പരിശോധന, രേഖ പരിശോധന, ട്രേഡ് ടെസ്‌റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.
ശാരീരികക്ഷമതാ പരീക്ഷ: പുരുഷന്മാർക്ക്: ആറര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം. സ്ത്രീകൾക്ക്: 4 മിനിറ്റിൽ 800 മീറ്റർ ഓട്ടം.
അപേക്ഷാഫീസ്: 100 രൂപ. പട്ടികവിഭാഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in ൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഒരു ഉദ്യോഗാർഥിക്ക് ഒരു ട്രേഡിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.