ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 23 നവംബർ 2022

0
1612

പരിശീലകനെ ആവശ്യമുണ്ട്

എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത : ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകൾ നേടിയിരിക്കണം. പ്രായപരിധി : നാൽപതു വയസ്സിൽ താഴെ. താൽപര്യമുള്ളവർ അപേക്ഷകൾ ഡിസംബർ അഞ്ചിന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം. ഫോൺ : 0484 2367580, 9746773012
ഇ-മെയിൽ : sportscouncilekm@gmail.com

ട്രഷറി വകുപ്പിൽ നിയമനം
ട്രഷറി വകുപ്പിൽ സീനിയർ/ജൂനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർമാരുടെയും ഒരു കമ്പ്യൂട്ടർ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം അപേക്ഷകർ. അപേക്ഷ 2022 നവംബർ 30 നുള്ളിൽ നൽകണം. വിവരങ്ങൾക്ക് www.treasury.kerala.gov.in

നിയുക്തി തൊഴില്‍മേള നവംബര്‍ 26ന്
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നവംബര്‍ 26ന് രാവിലെ 10.30ന് നിയുക്തി 2022 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. 50തില്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 2000ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

താനൂരില്‍ ജോബ് ഫെയര്‍ ഡിസംബര്‍ 18ന് നടക്കും

കുടുംബശ്രീ ജില്ലാമിഷനും താനൂര്‍ നഗരസഭയും സംയുക്തമായി ഡിസംബര്‍ 18 ന് താനൂര്‍ ശോഭപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ രാവിലെ 9:30 മുതല്‍ വൈകീട്ട് നാല് വരെ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ ജോബ് മേളയില്‍ പങ്കെടുക്കാം. യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കുന്നതല്ല. സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഉദ്യോഗാര്‍ഥിക്ക് പരമാവധി മൂന്ന് കമ്പനികളുടെ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ മൂന്ന് കോപ്പി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം.

നഴ്‌സ് നിയമനം
ആറളം ഗവ. ഹോമിയോ ആശുപത്രിയിൽ നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജി എൻ എം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് രാവിലെ 10 മണിക്ക് ആറളം ഗവ.ഹോമിയോ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2963311.

അധ്യാപക നിയമനം
ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9961556940.

മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0478-2812693, 2821411.

അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി – 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ.

ജൂനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ.

താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ നവംബർ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം

ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്

ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ് ), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ. അവസാന തീയതി :ഡിസംബർ 7. ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.