കണ്ണൂർ ജില്ലയിലെ തൊഴിലവസരങ്ങൾ

0
781

കൊവിഡ് ലാബില്‍ ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് അഭിമുഖം 15 ന്

ദേശീയ ആരോഗ്യ ദൗത്യം പ്രൊജെക്ടില്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബില്‍ ലാബ് ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം ഡിസംബര്‍ 15 രാവിലെ 10 മണിക്ക് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ www.mcc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:0490 2399207.

അധ്യാപക ഒഴിവ്

പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് സീനിയര്‍ അധ്യാപക ഒഴിവിലേക്ക് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ അഭിമുഖം നടക്കും. ഫോണ്‍: 0497 274985, 9495744541.

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവ്

ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി), കാത്ത്‌ലാബ് സിസിയു സ്റ്റാഫ് നഴ്‌സ് (സിസിയുവില്‍ പ്രവൃത്തി പരിചയം) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.

ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താല്‍ക്കാലിക ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം. കൂടിക്കാഴ്ച ഡിസംബര്‍ 15ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും. പിഎസ്‌സി നിശ്ചയിച്ച യോഗ്യതയുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. പട്ടിക വര്‍ഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9744474908

Leave a Reply