കാസര്‍കോട് ജില്ലയിലെ ജോലി ഒഴിവുകൾ | Jobs in Kasaragod

0
673

ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവ്
നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത പ്ലസ്ടുവും ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ റെന്റല്‍ ഡയാലിസിസ് ടെക്‌നോളജി അല്ലെങ്കില്‍ പ്ലസ്ടുവും ഗവ.അംഗീകൃത ബി.എസ്.സി റെന്റല്‍ ഡയാലിസിസ് ടെക്‌നോളജിയും. അഭിമുഖം ഏപ്രില്‍ 25ന് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 9447217625.

ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവ്
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച്.സി ബദിയഡുക്കയില്‍ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ (2 ഒഴിവ്, യോഗ്യത എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം), സ്റ്റാഫ് നഴ്‌സ് (ഒരു ഒഴിവ്, യോഗ്യത ജനറല്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം), ഫാര്‍മസിസ്റ്റ് (ഒരു ഒഴിവ്, ഫാര്‍മസിയില്‍ ബിരുദം/ ഡിപ്ലോമ, ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം). മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 25ന് രാവിലെ 11ന് സി.എച്ച്.സി ബദിയഡുക്കയില്‍. ഫോണ്‍ 04998 285716.

ജൂനിയര്‍ എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍കോട് അഞ്ച് ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ പോളിടെക്‌നിക്കില്‍ നിന്നും ഡിപ്ലോമ യോഗ്യത നേടിയവരും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെക്കന്‍ഡറി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക് / ഗ്രേഡ് വിവരങ്ങള്‍ അടക്കം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 29ന് വൈകിട്ട് നാല് വരെ അപേക്ഷ തപാല്‍ വഴി സ്വീകരിക്കും. പ്രായപരിധി 35 വയസ്സ്. വിലാസം ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിന്‍ 671531. ഫോണ്‍ 8921293142.

LEAVE A REPLY

Please enter your comment!
Please enter your name here