അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

0
2508
Ads

വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരംവര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും നിയമിക്കുന്നു. 18 നും 46 നും ഇടയില്‍ പ്രായമുളള തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതകളായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗ്ഗമോ ശിശു വികസനപദ്ധതി ആഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ് കോന്നി, കോന്നി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, ഇളകൊളളൂര്‍ പി.ഒ., കോന്നി, 689691. എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. അവസാന തീയതി 2023 നവംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446220488, 9447331685.