അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

0
482

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പായിപ്ര പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും,അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി പഞ്ചായത്തിലെ സ്ഥിരതാമസക്കാരും മികച്ച ശാരീരിക ക്ഷമതയുളള സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

അങ്കണവാടി വർക്കർ – യോഗ്യതകൾ

1. എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. എസ്.എസ്.എൽ.സി. പാസ്സായ പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി. തോറ്റവരേയും, എസ്.എസ്.എൽ.സി. പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരുടെ അഭാവത്തിൽ 8-ാം സ്റ്റാൻഡേർഡ് പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരേയും പരിഗണിക്കുന്നതാണ്.

2. .01.01.2023 ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്

എ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

ബി) താൽക്കാലിക അങ്കണവാടി വർക്കറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക്, ജോലി ചെയ്ത കാലയളവ് (പരമാവധി 3 വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.

3. അങ്കണവാടി വർക്കർ തസ്തികയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്കും, നഴ്സറി ടീച്ചർ ട്രെയിനിങ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിങ്, ബാലസേവിക ട്രെയിനിങ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകൃത കോഴ്സുകൾ കഴിഞ്ഞവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. 5. 40 വയസ്സിന് മേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

6. അപേക്ഷകർ പായിപ്ര പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

അങ്കണവാടി ഹെൽപ്പർ – യോഗ്യതകൾ

1. അപേക്ഷകർ വായിക്കാനും എഴുതാനും അറിയാവുന്നവരും കായികക്ഷമതയുള്ളവരുമായിരിക്കണം. എസ്.എസ്.എൽ.സി പാസ്സാകാത്തവരായിരിക്കണം.

2. 01.01.2023-ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും. 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.

എ) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 3 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

ബി) താൽക്കാലിക അങ്കണവാടി ഹെൽപ്പറായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക്, ജോലി ചെയ്ത കാലയളവ് (പരമാവധി 3 വർഷം) ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.

3. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

4. വനിതാ ശിശുവികസനം, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മുൻ അന്തേവാസികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

5. 40 വയസ്സിന് മേൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

7. അപേക്ഷകർ പായിപ്ര പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

അപേക്ഷകൾ 2023 മെയ് 25 ന് വൈകീട്ട് 5 വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ, സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ്. പ്രോജക്ട്, പായിപ്ര പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ :0485-2814205

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐ. സി. ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരുമ്പാവൂർ മുനിസിപ്പാലിറ്റി, ഒക്കൽ, കൂവപ്പടി, മുടക്കുഴ വേങ്ങൂർ, അശമന്നൂർ, രായമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ , ഹെൽപ്പർ തസ്തികകളിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് മേൽ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. മുൻപരിചയം ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വർഷം) ഇളവ് അനുവദിക്കുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. അങ്കണവാടി വർക്കറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 100 ആണ് (സർട്ടിഫിക്കറ്റ് പരിശോധന 85 മാർക്ക്, കൂടിക്കാഴ്ച 15 മാർക്ക്) (എസ്.എസ്.എൽ.സി ആദ്യ ചാൻസിൽ പാസ്സായവർ, നഴ്സറി ടീച്ചർ ട്രെയിനിംഗ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് ബാലസേവിക ട്രെയിനിംഗ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകത കോഴ്സ് പാസ്സായവർക്കും, സാമൂഹ്യക്ഷേമ/വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനു മുകളിൽ പ്രായമായവർ വിധവകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസായിരിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അങ്കണവാടി ഹെൽപ്പറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 20 ആണ്. (സർട്ടിഫിക്കറ്റ് പരിശോധന 10 മാർക്ക്, കൂടിക്കാഴ്ച 10 മാർക്ക്) സാമൂഹ്യക്ഷേമ/വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനുമുകളിൽ പ്രായമായവർ/വിധവകൾ/ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതും, സർട്ടിഫിക്കറ്റ് പരിശോധനയുടെയും, കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്.

അപേക്ഷ ഫാറത്തിന്റെ മാതൃക കൂവപ്പടി ഐ.സി.ഡി.എസ്. ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫീസ്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഫോൺ 0485-2520783. പൂരിപ്പിച്ച അപേക്ഷകൾ കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ 2023 മെയ് 20 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപൂര്‍ണ്ണവും നിശ്ചിത സമയപരിധിക്കു ശേഷവും ലഭ്യമാക്കുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തിക വര്‍ക്കര്‍/ഹെല്‍പ്പര്‍, പഞ്ചായത്തിന്‍റെ/മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ രേഖപ്പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.