കേരളത്തിലെ ഗവ. , പ്രൈവറ്റ് സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ – 23 June 2022

0
509

മലപ്പുറം ജില്ലയിലെ ഒഴിവുകൾ

ബി.ആര്‍.സികളില്‍ നിയമനം
സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.

കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് വിജയിക്കണം. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്. നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.

ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിങിനായി ജില്ലാ പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്‌സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഡിപ്ലോമയുള്ളവരും ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. മാനേജ്‌മെന്റില്‍ ബിരുദം/അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 30ന് നിറമരുതൂരിലെ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0494 2666428

കോഴിക്കോട് ജില്ലയിലെ ഒഴിവുകൾ

കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി)

2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20. ഫോണ്‍: 0495 2370225

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് ജൂൺ 27 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കുടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre ഫേയ്‌സ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0495- 2370176

ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് : കൂടിക്കാഴ്ച ജൂൺ 25ന്

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ച്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 25ന് രാവിലെ 10 മണിക്ക് നടക്കും. എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ-0496 2524920

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: അപേക്ഷ ക്ഷണിച്ചു

വെള്ളിമാടുകുന്ന് വനിതാ ശിശു വികസന വകുപ്പിനു കീഴിലെ 18 വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ സ്ഥാപനമായ ഗവ. ചിൽഡ്രൻസ് ഹോം ബോയ്‌സ് സ്ഥാപനത്തിലെ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഏഴാം ക്ലാസ് പാസ്സ്, ശാരീരിക ക്ഷമതയുള്ളവർ. പ്രായപരിധി: 45 വയസ്സിൽ താഴെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28ന് വൈകീട്ട് അഞ്ച് മണി. ജൂൺ 30ന് രാവിലെ 10 മണിക്ക് സാമൂഹ്യ നീതി കോംപ്ലക്‌സിലെ ഗവ. ചിൽഡ്രൻസ് ഹോം ബോയ്‌സിൽ അഭിമുഖം നടക്കും. ഇ-മെയിൽ: supdtjhbclt@gmail.com. ഫോൺ: 9539170460, 9446646304.

കണ്ണൂര് ജില്ലയിലെ തൊഴിലവസരങ്ങൾ

അധ്യാപക നിയമനം

നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ എന്റ്രപ്രണർഷിപ് ഡെവലപ്‌മെന്റ് വിഷയത്തിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: കൊമേഴ്‌സ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ബി എഡ്, സെറ്റ് . താൽപര്യമുള്ളവർ ജൂൺ 27 തിങ്കൾ ഉച്ചക്ക് 2 മണിക്ക് ഹാജരാവണം. ഫോൺ : 9744267674.

ഗസ്റ്റ് ലക്ചറർ നിയമനം

പെരിയ കാസർകോട് ഗവ. പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ചറർ തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. ജൂൺ 28, 29, 30 തീയതികളിൽ കൂടിക്കാഴ്ച്ച നടക്കും. 28 ചൊവ്വ- ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങൾക്കും 29 ബുധൻ- സിവിൽ എഞ്ചിനീയറിങ്, 30 വ്യാഴം- കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങൾക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എഞ്ചിനീയറിങ് ബിരുദമാണ് കുറഞ്ഞ യോഗ്യത. രാവിലെ 10 മണിക്ക് മുമ്പ് ബയോഡാറ്റ, എല്ലാ അക്കാദമിക/പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം പോളിടെക്‌നിക് ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0467-2234020, 9895821696.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക് രണ്ട് മണിക്ക് എരഞ്ഞോളി പാലത്തിന് സമീപമുള്ള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ അഭിമുഖത്തിന് ഹാജരാവുക. ഏഴാം ക്ലാസ് പാസായ, 45 വയസ്സിന് താഴയുള്ള, ശാരീരിക ക്ഷമതയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04902 321605.

സ്റ്റാഫ് നഴ്സ് നിയമനം

തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള, ആരോഗ്യക്ഷമതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28 ന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2321511.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.