ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

0
617

മേട്രണ്‍ തസ്തികയിലേക്ക് നിയമനം

എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.

നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422458

ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ താൽക്കാലിക നിയമനം

തൃശൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ചാവക്കാട് എന്നിവിടങ്ങളിലേക്ക് പുതിയതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ)യിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്നും വിരമിച്ച 62 വയസിന് താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുക. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ മെയ് 5ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെയും പെന്‍ഷന്‍ ബുക്കിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2360248 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ dcourttsr.ker@nic.in എന്ന ഇമെയില്‍ മേല്‍വിലാസത്തിലോ ബന്ധപ്പെടുക

സെറ്റ് എഞ്ചിനീയര്‍ നിയമനം

ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സെറ്റ് എഞ്ചിനീയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്കാണ് യോഗ്യത. വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെയ് 16 നകം സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട വിലാസം- മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം. ഫോണ്‍: 0483 2735594.

ഡയറക്റ്റ് ഏജന്റ്-ഫീല്‍ഡ് ഓഫീസര്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷണില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷണ്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 നും 50നും ഇടയില്‍ പ്രായമുളള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍രഹിതര്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍ വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച 65 വയസ്സിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കും. അപേക്ഷകര്‍ വയസ്സ് , യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം സൂപ്രണ്ട്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്‍, മഞ്ചേരി-676121 എന്ന വിലാസത്തില്‍ മെയ് 15നകം അപേക്ഷിക്കണം. അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ മഞ്ചേരി തപാല്‍ വകുപ്പ് പരിധിയില്‍ സ്ഥിര താമസമുളളവരായിരിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖം നടത്തേണ്ടതിനാല്‍ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കും.
ഫോണ്‍: 8907264209, 8848229503.

ബ്ലഡ് ബാങ്കില്‍ നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് എന്നി തസ്തികകളില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ്, ബ്ലഡ് ബാങ്കില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ പാത്തോളജി ഡിപ്ലോമ, എം.ബി.ബി.എസ് അല്ലെങ്കില്‍ പാത്തോളജിയിലും ബാക്ടീരിയോളജിയിലും ഡിപ്ലോമ, ബ്ലഡ് ബാങ്കില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എം.ബി.ബി.എസ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഇമ്മ്യൂണോഹെമറ്റോളജി ഡിപ്ലോമ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ബ്ലഡ് ബാങ്കില്‍ മൂന്നു മാസത്തെ പ്രവൃത്തി പരിചയം. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍ ആന്റ് എം,ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ബ്ലഡ് ബാങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം എന്നിവയാണ് സ്റ്റാഫ് ന്‌ഴ്‌സ് നിയമനത്തിനുള്ള യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് നിയമനത്തിന് ബിരുദം, പി.ജി.ഡി.സി.എ, ഡി.സി.എ, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യോഗ്യത ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം മെയ് 11ന് പകല്‍ 11ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 226505, 226322, 9495999323.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.