14 March 2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

0
183

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം

പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം 17 ന് മുന്‍പ് പി.എച്ച്.സി ഓഫീസില്‍ അപേക്ഷ നല്‍കണം. പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറന്‍സ് ഇവ ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍ : 0468 2306524.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനായി അനുവദിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും വേണം. (ആംബുലന്‍സ് ഡ്രൈവര്‍/കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയില്‍ നടക്കും. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കൊച്ചിൻ റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മാർച്ച് 17നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം.ഡി/ഡി.എൻ.ബി ഇൻ അനസ്തേഷ്യോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. കൊച്ചിൻ ക്യാൻസർ റിസേർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻനായർ സെമിനാർ ഹാളിലാണ് ഇന്റർവ്യൂ. രാവിലെ ഒമ്പതു മുതൽ 11.30 വരെയായിരിക്കും രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 0484 2411700.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.