കേരള സർക്കാർ ജോലികൾ – 16 മാർച്ച് 2023

0
1276

അധ്യാപക ഒഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷം നിലവിലുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക്), എം.സി.ആര്‍.ടി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിക്കുന്നു. ( എം.സി.ആര്‍.ടിക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം ) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും.
സേവനകാലാവധി 2024 മാര്‍ച്ച് 31 വരെ മാത്രമായിരിക്കും ഈകാലയളവില്‍ പി.എസ്.സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിപ്പിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രം തിരികെ നല്‍കുന്നതുമാണ്. 32,560 രൂപ പ്രതിമാസ വേതനം ലഭിക്കും.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735227703 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം

അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ്
കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം. സിവില്‍എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി(സിവില്‍) പ്രവൃത്തി പരിചയവും ആണ് യോഗ്യത. അപേക്ഷകള്‍ മാര്‍ച്ച് 25-ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം,പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം. വെബ്സൈറ്റ് : www.kphccltd.kerala.gov.in
ഫോണ്‍: 04712302201.

സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം
കോട്ടയം: പള്ളിക്കത്തോട് ഗവ.ഐ.ടി.ഐയിൽ ഡി/ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർക്കായുള്ള അഭിമുഖം മാർച്ച് 17 ന് രാവിലെ പത്തുമണിക്ക് നടത്തുന്നു.ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി/ ഡിപ്ളോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സി യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം അഭിമുഖത്തിനു ഹാജരാകണം. ഫോൺ 6282353833

അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ജോലി ഒഴിവ്
കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാല്വേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടറിന്റെ ഒഴിവുണ്ട്. ബികോം ഡിഗ്രിയും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിട്ടുള്ള ഏതെങ്കിലും പി ജി യും കമ്പ്യൂട്ടര്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ cholasuraksha@gmail.com ലേക്ക് ബയോഡാറ്റ മെയില്‍ ചെയ്യണം. ഫോണ്‍: 0497-2764571, 9847401207.

അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്ക്, എം സി ആര്‍ ടി എന്നീ വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമാണ് ഒഴിവുകള്‍.
നിയമനം താല്‍ക്കാലികവും 2024 മാര്‍ച്ച് 31 വരെയോ, സ്ഥിരാധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ സ്‌കൂളിലെ കുട്ടികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കുന്നതിനും അവരുടെ അച്ചടക്ക കാര്യങ്ങളില്‍ ശ്രദ്ധിക്കാനും അധ്യയന സമയത്തിനു പുറമെയുള്ള സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ പഠന- പഠനേതര പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കാനും സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357, 0460 2203020.

അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യത: ബി കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം എസ് ഓഫീസ്, വേഡ്, എക്‌സല്‍), ടാലി, ജി എസ് ടി ഫയലിങ് ചെയ്യാനുള്ള അറിവ്, ടി ഡി എസ് ഫയലിങ് ചെയ്യാനുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 35 വയസ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 20ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2780226.

ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പിണറായി സി എച്ച് സി യില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് മാര്‍ച്ച് 18ന് വൈകിട്ട് മൂന്ന് മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0490 2382710.

റസിഡൻഷ്യൽ സ്‌കൂളിൽ താൽക്കാലിക അധ്യാപകരുടെ 21 ഒഴിവുകൾ
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മലയിൻകീഴ് മണലിയിൽ പ്രവർത്തിക്കുന്ന ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സി.ബി.എസ്.ഇ. സ്‌കൂളിൽ താൽക്കാലികാടിസ്ഥാനത്തിൽ 21 അധ്യാപക ഒഴിവുകളുണ്ട്. ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ തസ്തികകളിലാണ് ഒഴിവുകൾ.

അപേക്ഷകർ ഇംഗ്ലീഷിൽ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. സ്‌കൂളിൽ താമസിച്ചു പഠിപ്പിക്കാൻ തയ്യാറുള്ളവർ അപേക്ഷിച്ചാൽ മതി. കരാർ കലാവധി ഒരു അധ്യയന വർഷമായിരിക്കും. അപേക്ഷകർക്ക് 01.01.2023ന് 39 വയസ് കഴിയാൻ പാടില്ല. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. അപേക്ഷ, ബയോഡാറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഏപ്രിൽ 5 വൈകിട്ട് 4 മണിക്ക് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2812557.

എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് തസ്തികയിൽ 18 താൽക്കാലിക ഒഴിവുകൾ
തിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Beginners) 10, എക്‌സ്‌റെ സ്‌ക്രീനേഴ്‌സ് (Experienced) 8 ഒഴിവുകൾ നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/ തിയ്യ/ബില്ലവ-1, എസ്.സി-1, മുസ്ലിം-1, എൽ.സി/ എ.ഐ-1, ഇ.ഡബ്ല്യൂ.എസ്-1. ഒ.ബി.സി-1) എന്നീ വിഭാഗങ്ങളിലായാണ് സ്‌ക്രീനേഴ്‌സ് (Beginners) തസ്തികയിൽ 10 താൽക്കാലിക ഒഴിവുകൾ.

യോഗ്യതകൾ: Graduate having Bureau of Civil Aviation Security (BCAS) Screener Certificate valid for 1-2 years in the absence of Graduate with BCAS Screeners Certificate. Undergraduate may be considered. Those having below 1 year experience in the relevant field will be considered. പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 25,000 (പ്രതിമാസ വേതനം). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

എക്‌സ്‌റെ സ്‌ക്രീനേഴ്സ് (Experienced) തസ്തികയിൽ 8 താൽക്കാലിക ഒഴിവുകളും നിലവിലുണ്ട്. ഓപ്പൺ-4, ഈഴവ/തിയ്യ/ബില്ല-1, എസ്.സി-1, മുസ്ലീം-1, എൽ.സി/എ.ഐ-1 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: (Candidate must be any Graduate having Bureau of Civil Aviation Security (BCAS) Screener Certificate vaild for 1-2 years. In the absence of Graduate with BCAS Screeners Certificate. Undergraduate may be considered 2-5 years experience in the relevant field will be considered). പ്രായപരിധി 01.01.2023 ന് 18-41 നും മദ്ധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം പ്രതിമാസം 35,000 രൂപ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 21ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

സിദ്ധ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . ഇന്റര്‍വ്യൂ മാര്‍ച്ച് 24 രാവിലെ 11 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുവേദ ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടക്കും. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടത് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232318

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഗവേഷണ പദ്ധതികളിലായി പ്രൊജക്ട് ഫെല്ലോ, ജൂനിയർ പ്രൊജക്ട് ഫെല്ലോ ഒഴിവുകളുണ്ട്. കൂടിക്കാഴ്ചയുടെ സമയവും മറ്റു വിവരങ്ങളും www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പ്രൊജക്ട് ഫെലോ ഒഴിവ്
തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ധനസഹായത്തോടെ നടത്തുന്ന കടൽ പായലുകളെകുറിച്ചുള്ള പഠനത്തിലേക്ക് പ്രൊജക്ട് ഫെലോയുടെ ഒഴിവുണ്ട്. ബോട്ടണിയിലോ, മറൈൻ ബയോളജിയിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫെലോഷിപ്പ് മാസം 22,000 രൂപ. പ്രായം 36 വയസ് വരെ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം മാർച്ച് 30നു രാവിലെ പത്ത് മണിക്ക് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895952519.

ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവുകളാണുള്ളത്.

ഫീൽഡ് വർക്കർ കം കേസ് വർക്കർക്ക് MSW/PG in (Psychology/Sociology) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും. ക്ലീനിംഗ് സ്റ്റാഫ് ഒഴിവിൽ അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 9,000 രൂപ വേതനം. കുക്ക് തസ്തികയിൽ അഞ്ചാം ക്ലാസ് ആണു യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതമാസം 12,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

കണ്ണൂരിൽ ഹോം ഗാർഡ്സ് നിയമനം
കണ്ണൂർ ജില്ലയിൽ പൊലീസ്/ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിൽ ഹോംഗാർഡ്സ് വിഭാഗത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത: ആർമി/ നേവി/ എയർഫോഴ്സ്/ബിഎസ്എഫ്/ സിആർപിഎഫ്/സിഐഎസ്എഫ്/എൻഎസ്ജി/എസ്എസ്ബി/ആസ്സാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽ നിന്നോ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. പ്രായം 35നും 58നും ഇടയിൽ.
അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിൽ പതിക്കണം), ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ/ മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അസി.സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 31.
യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ. ഫോൺ: 0497 2701092.

ഖാദി ബോര്‍ഡില്‍ അവസരം
കൊല്ലം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള രാമന്‍കുളങ്ങര, പുലിയില, നെടുങ്ങോലം നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. നെയ്ത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മറ്റുള്ളവരെ പരിശീലനം നല്‍കി തിരഞ്ഞെടുക്കും. ഫോണ്‍: 0474-2743587

അധ്യാപക ഒഴിവ്
തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ (സി.ഇ.ടി) 2022-2023 അധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത: MA Communicative English / English Literature. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം മാർച്ച് 20ന് രാവിലെ 10 നു ഡീൻ (യു.ജി) ഓഫീസിൽ ഹാജരാകണം. എഴുത്ത് പരീക്ഷയുടേയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ :വാക് ഇന്‍ ഇന്റര്‍വ്യൂ

കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എ.സി.ഡി. ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20 തിങ്കളാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായിട്ടാണ് ഹാജരാകേണ്ടത് .കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216

ജെൻഡർ സ്പെഷ്യലിസ്റ്റ് ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കായുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. യോഗ്യത സോഷ്യൽ വർക്ക്/മറ്റ് സാമൂഹിക വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന

പ്രവർത്തി പരിചയം : ജെന്‍ഡര്‍ ഫോക്കസ്ഡ് വിഷയങ്ങളിൽ സർക്കാർ/സർക്കാരിതര ഓർഗനൈസേഷനുകളിൽ പ്രവർത്തിച്ചതിന്റെ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം. ശമ്പള സ്കെയിൽ 27500-27500 പ്രായം (2023 ജനുവരി ഒന്നിന് ) 18-41.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം

സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി ജോലി ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി തസ്തികയിൽ ഇടിബി വിഭാഗത്തിൽപെട്ടവർക്കായുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. യോഗ്യത ഇക്കണോമിക്‌സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളിൽ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന നൽകും. സാമ്പത്തിക സാക്ഷരത/സാമ്പത്തിക ഉൾപ്പെടുത്തൽ കേന്ദ്രീകൃത തീമുകളിൽ ഗവൺമെന്റ്/സർക്കാരിതര ഓർഗനൈസേഷനുകൾക്കൊപ്പം പ്രവർത്തിച്ചതിന്റെ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം . ശമ്പള സ്കെയിൽ 27500-27500 പ്രായം (2023 ജനുവരി ഒന്നിന് ) 18-41.

നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.