16.02.2022 – കേരളത്തിലെ തൊഴിലവസരങ്ങൾ

jobs 7 560x416 1
Ad

ഐ.പി.ആർ.ഡിയുടെ വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ www.careers.cdit.org യിൽ ലഭ്യമാണ്.

സ്റ്റാഫ് നഴ്സ് കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി നഴ്സിങ്/ മൂന്നു വർഷ കാലാവധിയിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് എന്നിവയും കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷ കാലാവധിക്കാകും നിയമനം. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19നു വൈകിട്ടു മൂന്നിനു മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0471 2528855.

പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിനു കീഴില്‍ പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗ്ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുന്നതിനായി സേവന സന്നദ്ധതയുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്.
PVTG/അടിയ/പണിയ/മലപണ്ടാരം വിഭാഗക്കാര്‍ക്ക് 8-ാം ക്ലാസ് യോഗ്യത മതി. പ്രായ പരിധി 20-35. ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി പരിഗണിക്കപ്പെടുന്നവര്‍ക്ക് നേഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, ആയുര്‍വ്വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവിണ്യം നേടിയവര്‍ക്കും മുന്‍ഗണന. എഴുത്ത് പരീക്ഷയുടേയും, നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. ഫെബ്രുവരി 28 വൈകിട്ട് 5നകം അപേക്ഷിക്കണം. നിയമന കാലാവധി ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍ഗോഡ്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും ബന്ധപ്പെടണം. ഫോണ്‍ 04994-255466

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.gecbh.ac.in

താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു

വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ 2022-23 അക്കാദമിക വർഷത്തിലേയ്ക്ക് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സ് വിഷയത്തിന് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ ഒരു പകർപ്പമായി ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാജരാകണം. ഫോൺ: 0487-2214773, 8547005022

ഹെൽത്ത് പ്രമോട്ടർക്കുള്ള അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ പട്ടികവർഗ ഹെൽത്ത് പ്രമോട്ടർമാരുടെ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ യുവതി -യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മല പണ്ടാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 20 നും 35 നും മദ്ധ്യേയാണ്. പ്രതിമാസ ശമ്പളം ടി.എ ഉൾപ്പെടെ 13,500 രൂപ. ഉദ്യോഗാർത്ഥികൾക്ക് www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 വൈകീട്ട് 5.00 മണി. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 0480 2706100, 9496070362

കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്ക് ജെ.പി.എച്ച്.എൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഫെബ്രുവരി 25 ന് രാവിലെ 11 ന് ജെ.പി.എച്ച്.എൻ, ഉച്ചയ്ക്ക് 2 ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഭിമുഖങ്ങൾ നടക്കും. 26ന് രാവിലെ 11 മണിക്കാണ് ലാബ് ടെക്നീഷ്യൻ അഭിമുഖം. ലാബ് ടെക്നീഷ്യൻ പോസ്റ്റിലേക്കുള്ള അപേക്ഷകൾ ഫെബ്രുവരി 21ന് 5 മണിക്ക് മുമ്പായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കണം. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ജനന തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പും ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് www.arogyaKeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487-2325824

സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് വിവിധ ഒഴിവുകളിലേയ്ക്ക് ഫെബ്രുവരി 17 ന് രാവിലെ 10.30 മുതൽ 12.30 വരെ കൂടിക്കാഴ്ച്ച നടത്തുന്നു. പ്ലസ്ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തരം, ഡിജിറ്റൽ മാർക്കറ്റിംഗ്, ബിടെക് തുടങ്ങി യോഗ്യതകളുള്ള രജിസ്റ്റർ ചെയ്തവർ റസ്യൂമുമായി സെന്ററിൽ നേരിട്ട് ഹാജരാവുക. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നു. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ:9446228282

അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്

ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അപ്രന്റീസ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 15ന് വൈകീട്ട് മൂന്നിന് ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ജാതി സര്‍ട്ടിഫിക്കറ്റ്, ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നുവെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി ഓഫീസര്‍ അറിയിച്ചു.

ഹിന്ദി അധ്യാപക ഒഴിവ്

അംഗഡിമൊഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച് എസ് ടി ഹിന്ദി (ഹൈസ്‌കൂള്‍ വിഭാഗം) ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 17ന് (വ്യാഴം) രാവിലെ 11ന്. ഫോണ്‍ 9447150276

Ad
Recent Posts
Ad