11 March 2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
133

അറ്റന്റര്‍ തസ്തികയില്‍ ഒഴിവ്

തൃശൂര്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഒഴിവുള്ള അറ്റന്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാര്‍മസിയില്‍ 3 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നും ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18ന് രാവിലെ 10:30ന് നടക്കും. അപേക്ഷകര്‍ വയസ്, യോഗ്യത, രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പും കോപ്പിയും സഹിതം ഹാജരാകണം. ഫോണ്‍:0487- 2366643

തിരുവനന്തപുരം പരുത്തിപ്പാറ കിൻഡർസ്റ്റെപ്സ് പ്രീസ്‌കൂളിലേയ്ക്ക്,
1. ടീച്ചർ (Graduate with Spoken English skills. B. Ed ഉള്ളവർക്കു മുൻഗണന)
2. ആയ (40 വയസ്സിനു താഴെ )
3. ഡ്രൈവർ (35 വയസ്സിനു മുകളിലുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ)എന്നിവരെ ആവശ്യമുണ്ട്.
Contact: 7907092001, 7907092002.

KINDERSTEPS EDU, Preschool, Paruthippara, Thiruvananthapuram.
JOB OPPORTUNITIES….
1.TEACHERS : (Graduates with Spoken English skills, preferably with B. Ed)
2.CARE TAKER : (Below 40 years)
3.DRIVER : (Age 35 and above with heavy driving licence )
Contact : 7907092001,7907092002.

അക്കൌണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം

മാള ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അകൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ബികോം ബിരുദവും, ഗവ. അംഗീകൃത പി.ജി.ഡി.സി.എ യോഗ്യതയുള്ളവരില്‍ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പിംഗ് അറിയാവുന്നവരുമാകണം. നിശ്ചിത യോഗ്യതയും സമാനതസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. അപേക്ഷകള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മാര്‍ച്ച് 25ന് വൈകീട്ട് 3 മണിക്ക് മുമ്പായി മാള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.