കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ -14 Jan 2023

0
1277

റസിഡൻഷ്യൽ ടീച്ചർ: വാക്ക്-ഇൻ-ഇന്റർവ്യൂ 16ന്
പൊതു വിദ്യാഭ്യാസ വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കാസർഗോഡ് പടന്നക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റെസിഡൻഷ്യൽ ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്. ബിരുദം, ബി.എഡ് യോഗ്യതയുള്ള താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ള 25 വയസ് പൂർത്തിയായ വനിതകൾക്ക് അപേക്ഷിക്കാം. പ്രതിമാസം 11,000 രൂപ ഹോണറേറിയം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം 16ന് രാവിലെ 11.30ന് കാസർഗോഡ് ചായ്യോത്ത് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0467-2230114, 6235280342, ഇ-മെയിൽ: kmsskasargod@gmail.com. വെബ്‌സൈറ്റ്: www.keralasamakhya.org.

ബ്ലൂ പ്രിന്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലു പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. ഏഴാം ക്ലാസ് പാസായിരിക്കണം. ബ്ലൂ പ്രിന്റിംഗിൽ ഒരു വർഷത്തെ പരിചയം വേണം. 01/01/2022 ന് പ്രായം 18-41നും മധ്യേയായിരിക്കണം. (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 23,700-52,600 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17നകം പേര് രജിസ്റ്റർ ചെയ്യണം.

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാതല ജന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിമന്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ജനുവരി 20ന് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം.
ഒഴിവുകളുടെ എണ്ണം- 1, പ്രായപരിധി: 23- 40, പ്രതിമാസ ഓണറേറിയം- 17,000 രൂപ. ഫോണ്‍ : 0468 2 966 649

കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് ജൂനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, വേതനം 45000 രൂപ. ആറുമാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 16-ന് രാവിലെ 10.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

നിഷിൽ അസിസ്റ്റന്റ്ഷിപ്പിന് അവസരം
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ ഫിനാൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിന് അവസരം. ഒരു വർഷത്തേയ്ക്കാണ് സ്റ്റൈപ്പന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്. ഉദ്യോഗാർഥികൾക്ക് 16ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. പ്രവൃത്തി പരിചയം, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 13,000 രൂപ ഓണറേറിയം ലഭിക്കും. എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള നഴ്‌സ് അന്റ് മിഡ് വൈഫ്സ് കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുള്ള ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് ആന്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഹെല്‍ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 18 നും 44 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം ജില്ലയിലെ യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം ജനുവരി 20ന് രാവിലെ 10.30ന് ഞാറനീലി ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.സി സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ എത്തിച്ചേരേണ്ടതാണ്. റെസിഡന്‍ഷ്യല്‍ സ്വാഭാവമുള്ളതിനാല്‍ താമസിച്ചു ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകുമെന്ന് മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495243488.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ്: അപേക്ഷ ക്ഷണിച്ചു

2024-ലെ വയര്‍മാന്‍ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിനായി 2023-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മൂന്ന് മുതല്‍ മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടത്താം. എസ്.എസ്.എല്‍.സി ആണ് യോഗ്യത (പാസാവണമെന്ന് നിര്‍ബന്ധമില്ല). 17 വയസ് പൂര്‍ത്തിയായിരിക്കണം. അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയും മതിയായ ഫീസും ഫോട്ടോയും സഹിതം അംഗീകൃത കോണ്‍ട്രാക്ടര്‍ മുഖേന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2972023.

ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു

ത്യശൂർ ജില്ലയിൽ ചേറ്റുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിഷറീസിന്റെ കടൽ പട്രോളിംഗ് ബോട്ടിലേയ്ക്ക് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ 4 ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു. രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കണം. പ്രായം: 20-45. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമുള്ളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018 ലെ പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണനയുണ്ട്. താൽപര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജനുവരി 17ന് രാവിലെ 11 മണിയ്ക്ക് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ അഡ്വാൻസ് സർവേയിംഗ് കോഴ്സിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡിജിപിഎസ് പ്രവർത്തിപ്പിക്കുന്നതിൽ ആറു മാസത്തെ പ്രവർത്തിപരിചമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ജനുവരി 25ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0479 2452210, 2953150

ആറളം ഫാമിംഗ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ
ആറളം ഫാമിംഗ് കോർപറേഷൻ (കേരള) ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: യോഗ്യത-അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/തത്തുല്യം, കൂടാതെ പേഴ്സണൽ മാനേജ്മെന്റ്/സോഷ്യൽ വർക്ക് പിജി ഡിപ്ലോമ അല്ലെങ്കിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം ബി എ. നിയമബിരുദം അഭികാമ്യം. പ്രായപരിധി 35 വയസ്സ്.
ഫാം സൂപ്രണ്ട്: അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ്‌സി അഗ്രികൾച്ചർ, കൃഷി ഫാമുകളിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 35. മാർക്കറ്റിംഗ് ഓഫീസർ: എം ബി എ മാർക്കറ്റിംഗ്, മാനേജ്‌മെൻറ് രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 45.
ജൂനിയർ അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ:
മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള ബി എസ്‌സി അഗ്രികൾച്ചർ അല്ലെങ്കിൽ രണ്ടു വർഷം ദൈർഘ്യമുള്ള അഗ്രികൾച്ചർ സർട്ടിഫിക്കറ്റ് കോഴ്സും 10 വർഷത്തെ പ്രവൃത്തി പരിചയവും, പ്രായപരിധി 35.
ജൂനിയർ എഞ്ചിനീയർ: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 25 വയസ്സ് എന്നിവയാണ് ഒഴിവുകൾ. എസ് ടി വിഭാഗക്കാർക്ക് മുൻഗണന. കേന്ദ്ര-സംസ്ഥാന സർക്കാർ, തത്തുല്യ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ളവർക്കും അപേക്ഷിക്കാം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ മാനേജിംഗ് ഡയറക്ടർ, ആറളം ഫാം, ആറളം ഫാം(പി ഒ), കണ്ണൂർ- 673673 എന്ന വിലാസത്തിൽ ജനുവരി 15നകം സമർപ്പിക്കണം. ഫോൺ: 04902 444740

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്
വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ എൻവയോൺമെന്റൽ സയൻസ് / എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. വന്യജീവികളെ സംബന്ധിച്ച ഫീൽഡ് റിസർച്ചിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. കശേരുക്കൾ, മനുഷ്യ-വന്യജീവി ഇടപെടലുകൾ, മത്സ്യബന്ധനം മുതലായവയെക്കുറിച്ചുള്ള ഫീൽഡ് ഡാറ്റ ശേഖരണത്തിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലെ പരിജ്ഞാനം എന്നിവ അഭികാമ്യം.

കാലാവധി 2 വർഷം (22 -12-2024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 20 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ഒഴിവ്

എറണാകുളം, ഇടുക്കി ജില്ലകളിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിൽ പട്ടിക ജാതി, ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള രണ്ട് താൽക്കാലിക ഒഴിവ്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കും. യോഗ്യത സി.എ, ഐ.സി.എം.എ ഇന്‍റര്‍ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൽ നിന്നും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്കെയിൽ 25,000. പ്രായം 2023 ജനുവരി ഒന്നിന് 18-45. നിശ്ചിത യോഗ്യതയുള്ള തൽപ്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 21 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.

സ്റ്റാഫ് നഴ്സ് ഒഴിവ്
പള്ളിക്കൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സ്റ്റാഫ് നഴ്സിന്റെ ഒരു ഒഴിവിൽ നിയമനം ലഭിക്കാൻ താത്പര്യമുള്ളവർ ജനുവരി 17ന് രാവിലെ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തുന്ന നേരിട്ടുള്ള അഭിമുഖത്തിൽ നിശ്ചിത യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കുന്നവരിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്നവർക്ക് മുൻഗണനയുണ്ടാകും. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്‌സി നഴ്സിങ് / ജനറൽ നഴ്സിങ് പാസായവരും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം അപേക്ഷകർ.

കേരള റബ്ബർ ലിമിറ്റഡിൽ ഇന്റേൺസ് റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കേരള റബ്ബർ ലിമിറ്റഡ് എന്ന കമ്പനി ഇന്റേൺസ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവിരങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക (https://kcmd.in). അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26ന് വൈകിട്ട് അഞ്ചു മണി.

ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC യുടെ കീഴിൽ ആരംഭിക്കുന്ന ദേശീയ പദ്ധതികളിൽ ലബോറട്ടറി ടെക്‌നിഷ്യന്റെ താത്കാലിക ഒഴിവുകളുണ്ട്. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ മൈക്രോബയോളജി മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും മെഡിക്കൽ മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. ശമ്പളം പ്രതിമാസം 25,000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് 4 മണി. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലബോറട്ടറി, വഞ്ചിയൂർ.പി.ഒ, തിരുവനന്തപുരം – 695035. കൂടുതൽ വിവരങ്ങൾക്ക്: 0471-2472225.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.