കേരളത്തിലെ തൊഴിലവസരങ്ങൾ – 24.01.2023

0
964

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക്കിൽ താത്കാലിക ഒഴിവ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ബിരുദം ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, 91-9400006418.

ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവകരാകാം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തേക്ക് വേതന മില്ലാതെ ജോലി ചെയ്യാം. കാലാവധി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ സാക്ഷ്യപത്രം നല്‍കും. താത്പര്യമുള്ളവര്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2447274

അഭിമുഖം നടത്തുന്നു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിൽ 2022- 23 അധ്യയനവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 30 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾക്ക് യു ജി സി, കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495 2383220. വെബ്സൈറ്റ്, http://geckkd.ac.in

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ 2023 ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.


പ്രൊഫസര്‍ ഒഴിവുകളില്‍ നിയമനം

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്, കോഴിക്കോട് സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ, തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നീ സ്ഥലങ്ങളില്‍ ഒഴിവുള്ള പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍/റീഎംപ്ലോയ്മെന്റ്/കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ വിശദമായ ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596 എന്ന വിലാസത്തില്‍ ഫെബ്രുവരി ഇരുപതിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kuhs.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487-2207664, 2207650

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്‌സിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡിജിപിഎസ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറുമാസത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഇന്ന് (ജനുവരി 25ന്) രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.

കാർപെന്റർ തസ്തികയിലേക്ക് ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 7 ന് മുൻപ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41 വയസ്സ് വരെ. നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും. സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല.

ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ നിയമനം

കുന്നംകുളം ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിലേക്ക് ഗസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടറെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. യോഗ്യത: ബി.പി.ഇ.ഡി, യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി ജനുവരി 27ന് രാവിലെ 10 മണിക്ക് ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക മെഡിക്കര്‍ ഓഫീസര്‍ (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യു ജനുവരി 31 ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. പ്രവര്‍ത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 31 ന് രാവിലെ 11 ന് അട്ടപ്പാടി അഗളി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

സ്റ്റാഫ് നഴ്‌സ് നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ്/മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 20 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അട്ടപ്പാടി അഗളി ഐ.റ്റിഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

ക്ലാർക്ക് / അക്കൗണ്ടന്റ്

കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543

റെസ്പിറേറ്ററി തെറാപ്പിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ പൾമനറി മെഡിസിൻ വിഭാഗത്തിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേദന അടിസ്ഥാനത്തിൽ രണ്ട് ഒഴിവുകളിലേക്കാണ് താൽക്കാലികമായാണ് നിയമനം നടത്തുന്നത്.

റെസ്പിറേറ്ററി തെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10:30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

രാവിലെ 9 മുതൽ 10 വരെ രജിസ്ട്രേഷൻ ആരംഭിക്കും. സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മുൻഗണന ലഭിക്കും.ഫോൺ :0484-2754468

പകല്‍വീട്- കെയര്‍ടേക്കര്‍ നിയമനം

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് ചൂര്‍ക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടില്‍ കെയര്‍ടേക്കര്‍ നിയമനം. പ്ലസ് ടു ആണ് യോഗ്യത. 20 നും 40 നും മധ്യേ പ്രായമുള്ള പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് ട്രെയിനിങ്/നഴ്‌സിങ് ഡിപ്ലോമ ഉള്ളവര്‍ക്കും പഞ്ചായത്തിലെ 15, 16 വാര്‍ഡില്‍ ഉള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ജനുവരി 31 നകം അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അറിയിച്ചു. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 8848395695, 04922266223.

ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) വാക് – ഇൻ- ഇന്റർവ്യൂ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30 ന് എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം.

എൻജിൻ ഡ്രൈവർ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയില്‍ ആറ് ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. 18നും 37നും മധ്യേ പ്രായമുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി നാലിനകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
എഴുത്തും വായനയും അറിഞ്ഞിരിക്കണം. 2010 ലെ കേരള ഇന്‍ലാന്റ് വെസല്‍സ് ചട്ടപ്രകാരം അനുവദിച്ച കറന്റ് മാസ്റ്റര്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമുള്ള വയസിളവുകള്‍ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.