ത്യശ്ശൂർ ജില്ലയിലെ ജോലി ഒഴിവുകൾ

0
2464

കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

തൃശൂർ ഗവ.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള VRDL ലേക്ക്
ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കൺസോളിഡേറ്റഡ് വേതനത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഡിസംബർ 24 നകം സമർപ്പിക്കണം. ഫോൺ: 0487- 2200310, ഇമെയിൽ : Principalmctcr@gmail.com

താൽക്കാലിക ഒഴിവ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

കേരള വന ഗവേഷണ സ്ഥാപനത്തിൽ 29 ജൂലൈ 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “എസ്റ്റാബ്ലിഷ്മെന്റ് ആന്റ് മെയ്ന്റനൻസ് ഓഫ് ദി സെന്റർ ഫോർ സിറ്റിസൻ സയൻസ് ആന്റ് ബയോഡൈവേഴ്സിറ്റി ഇൻഫോർമാറ്റിക്സ് ” ൽ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്റർ /കംപ്യൂട്ടർ പ്രോഗ്രാമറിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പിജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2021 ഡിസംബര്‍ 27ന് മുന്‍പ് diothrissur@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇ-മെയിലിലെ സബ്ജക്റ്റ് ലൈനില്‍ അപ്രന്റീസ്ഷിപ്പ് 2021 എന്ന് നല്‍കണം

അധ്യാപക ഒഴിവ്

തൃശൂർ ഗവ.ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിലുള്ള തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലെയ്സ് സ്കിൽ അധ്യാപക താൽക്കാലിക നിയമനത്തിന് ഹയർ സെക്കന്ററി (ഇംഗ്ലീഷ്) അധ്യാപക തസ്തികയുടെ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 23ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തൃശൂർ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന്റെ ഓഫീസിൽ ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മാർച്ച് 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ “ജേണൽ ഓഫ് ബാംബൂ ഏന്റ് റാട്ടൻ” ൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. ഡിസംബർ 28 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക് -ഇൻ-ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക

ഗസ്റ്റ്‌ ലക്ചർ ഒഴിവ്

ദേശമംഗലം ഗവ.ഐടിഐയിലേക്ക് എംപ്ലോയബിലിറ്റി സ്കിൽസ് ഗസ്റ്റ്‌ ലക്‌ചറുടെ ഒരൊഴിവുണ്ട്. യോഗ്യത: എംബിഎ/ബി ബി എ,കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ സോഷ്യോളജി, സോഷ്യൽ വെൽഫെയർ, ഇക്കണോമിക്സ് എന്നിവയിൽ ബിരുദം. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഡിഗ്രി /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ ഡിജിഇറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ നേടിയ പരിശീലനം. കൂടാതെ പ്ലസ് ടു /ഡിപ്ലോമ, കൂടാതെ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ ബേസിക് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഡിസംബർ 22 ന് രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പിന്റെ രണ്ട് കോപ്പിയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04884 279944

Leave a Reply