താൽകാലിക അധ്യാപക ഒഴിവ് പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ഒഴിവിലേയ്ക്ക് താൽകാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവർ നവംബർ 14 വ്യാഴാഴ്ച രാവിലെ 10.30–ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും , പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9947130573 , 9744157188
വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട് മൃഗസംരക്ഷണ വകുപ്പ് ദേവികുളം , അടിമാലി , തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് താല്‍പര്യമുള്ളവർക്ക് അപേക്ഷിക്കാം. ബിവിഎസ് സി & എ എച്ച് ,വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. നവംബർ 8 വെളളിയാഴ്ച രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. യുവവെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്.
കൽപണി പരിശീലകനെ ആവശ്യമുണ്ട് പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ആരംഭിക്കുന്ന കോഴ്സിലേയ്ക്ക് കൽപണി പരിശീലകനെ ആവശ്യമുണ്ട് .താൽക്കാലിക നിയമനമാണ്. താല്പര്യമുള്ളവർ നവംബർ 13 രാവിലെ 11 ന് കോളേജ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനായി എത്തേണ്ടതാണ്.
ലാബ് ടെക്നീഷ്യൻ ഒഴിവ് ; കൂടിക്കാഴ്‌ച 15ന് പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ലേബ് ടെക്‌നീഷ്യൻ തസ്തിക യിൽ ദിവസ വേതനടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത- ബിഎസ് സി എംഎൽ ടി,എംഎൽ ടി ഡിപ്ളോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ,ഐഡി കാർഡ്, യോഗ്യതാ സർട്ടിഫിക്ക റ്റുകളുടെ അസ്സൽ എന്നിവ സഹിതം 2024 നവംബർ 15 ന് രാവിലെ 11ന് പടന്നക്കാട് ജില്ലാ ഗവ ആയുർവേദ ആശുപത്രിയിൽ ഹാജരാകണം. ഫോൺ -7025007194.
ജൂനിയര്‍ ഹെല്‍ത്ത് നഴ്സ് നിയമനം കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോം കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ ജൂനിയര്‍ ഹെല്‍ത്ത് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കേരള നഴ്സ് ആന്റ് മിഡ് വൈവ്സ്- ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗീകരിച്ച എന്‍ എന്‍ എം സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുഗണന നല്‍കും. യോഗ്യതയുള്ളവര്‍ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ നവംബര്‍ 12 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് എത്തണം. പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ട്. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി എസ് സി നഴ്സിംഗ് കഴിഞ്ഞവരേയും പരിഗണിക്കും. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. പ്രായ പരിധി 18 നും 40 നും മധ്യേ. ഫോണ്‍ : 8848554706
Fill in some text