Home Apprenticeship Bharat Heavy Electricals Limited – BHEL: 680 അപ്രന്റിസ് ഒഴിവ്

Bharat Heavy Electricals Limited – BHEL: 680 അപ്രന്റിസ് ഒഴിവ്

0

തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ട്രേഡ്/ ടെക്നിഷ്യൻ/ഗ്രാജേറ്റ് അപ്രന്റിസിന്റെ 680 ഒഴിവ്. തമിഴ്‌നാട്ടിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു യോഗ്യത നേടിയവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 1 വരെ. പ്രായം : 18-27 വയസ്.

തസ്ത‌ിക, വിഭാഗങ്ങൾ, യോഗ്യത: ട്രേഡ് അപ്രന്റിസ്: എസി മെക്കാനിക്ക് കാർപെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, മേസൺ, മോട്ടർ മെ ക്കാനിക്, പ്ലംബർ, ടർണർ, വെൽഡർ: ഹൈസ്‌കൂൾ ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ ജയം.

ടെക്നിഷ്യൻ അപ്രന്റിസ്: സിവിൽ എൻജിനിയറിംഗ്., കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്., ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്., ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ ഹൈസ്‌കൂൾ ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ ജയം.

ഗ്രാഡ്വേറ്റ് അപ്രന്റിസ് : അക്കൗണ്ടന്റ്: പ്ലസ്ടു ജയം, ബികോം.

അസിസ്‌റ്റന്റ് എച്ച്ആർ: പ്ലസ്ടു ജയം, ബിഎ.

സിവിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ: പ്ലസ് ടു ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. ഐടിഐ, ഡിപ്ലോമ, ബിരുദ യോഗ്യതകൾ 2023 ,2022 ,2021 വർഷങ്ങളിൽ നേടിയതാകണം.

അപേക്ഷകൾ https://trichy.bhel.com വെബ്സൈറ്റ് വഴി ഓൺലൈനായി നൽകണം. അവസാന തീയതി 2023 ഡിസംബർ 1 വരെ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version