Home Education ഐ.റ്റി.ഐ പഠിച്ചവർക്ക് പരീക്ഷ എഴുതുവാന്‍ അവസാന അവസരം

ഐ.റ്റി.ഐ പഠിച്ചവർക്ക് പരീക്ഷ എഴുതുവാന്‍ അവസാന അവസരം

0

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഐ.റ്റി.ഐ കളില്‍ 2017-19 പരിശീലന കാലയളവില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട രണ്ടു വര്‍ഷ ട്രേഡുകളില്‍ പ്രവേശനം നേടിയതും 1,2,3,4 സെമസ്റ്ററുകളില്‍ പരാജയപ്പെട്ടവരുമായ ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷ എഴുതുവാനുളള അവസാന അവസരം നല്‍കിയിരിക്കുന്നു.

ഇനി ഒരിക്കലും ഈ വിഭാഗം ട്രെയിനകള്‍ക്ക് പരീക്ഷക്ക് പങ്കെടുക്കുവാന്‍ അവസരം അനുവദിക്കുന്നതല്ല. മാര്‍ച്ച് 2024 സപ്ലിമെന്ററി സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ട്രെയിനികള്‍ പ്രവേശനം നേടിയ ഐ ടി ഐകളില്‍ ഇന്ന് (February 15) വൈകുന്നേരം നാല് മണിക്ക് മുന്‍പ് നേരിട്ട് ഹാജരായി അപേക്ഷയും അപേക്ഷാഫീസും നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version