Home Govt. Jobs സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : January 2024

സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ഒഴിവുകള്‍ : January 2024

Government Jobs in Kerala

0

Table of Content

വനിതാ ഹോസ്റ്റലിൽ നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിനോടനുബന്ധിച്ചുള്ള വനിതാ ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൺ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ജനുവരി 12ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

വാക്-ഇൻ-ഇന്റർവ്യൂ : കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള നഴ്സിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ജനറൽ നഴ്സിങ് / ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും). പ്രതിമാസ വേതനം 24,520 രൂപ. നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് പൂജപ്പുര സാമൂഹ്യ സുരക്ഷാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 – 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

താത്കാലിക നിയമനം: എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് (ഫീമെയിൽ) തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 10 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 -39 (നിയമാനുസൃത വയസ്സിളവ് അനുവദനീയം ). വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി(സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ / പ്രശസ്തമായ സ്ഥാപനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം)

വൊളന്റിയര്‍മാരെ നിയമിക്കുന്നു
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. 755 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന. ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 8281112278.

ഡ്രോൺ ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു. അപേക്ഷകർ 2021ലെ ഡ്രോൺ റൂൾ പ്രകാരമുള്ള ഡ്രോൺ സർട്ടിഫിക്കേഷൻ, രജിസ്‌ട്രേഷൻ, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കണം. നാനോ ഡ്രോൺ (250 ഗ്രാമോ അതിന് താഴെയോ), മൈക്രോ ഡ്രോൺ (250 ഗ്രാം മുതൽ രണ്ട് കിലോ വരെ) ഇനത്തിലുള്ള ഡ്രോൺ സംവിധാനമുണ്ടായിരിക്കണം. ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനായി 4K ഫുൾ എച്ച്.ഡി റസല്യൂഷനിൽ ക്യാമറയും ഡ്രോണിലുണ്ടാകണം. താത്പര്യമുള്ളവർ ജനുവരി 31ന് മുൻപായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തിരുവനന്തപുരം ജില്ലാ മിഷൻ, റ്റി.സി 31/2138, ജി.എൻ.പി -114, ഗാന്ധി നഗർ, പേരൂർക്കട- 695005 എന്ന വിലാസത്തിലോ, nregatvm@yahoo.com ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360122.

യുനാനി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 25ന്
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20നകം അപേക്ഷിക്കണം. 25ന് രാവിലെ 11നാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ(നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in

ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamkhaya.org

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ അഭിമുഖം
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്ന് വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജനുവരി 23 രാവിലെ 11ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version