Home Govt. Jobs കേരളത്തിലെ ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 8 March 2023

കേരളത്തിലെ ഗവ. ഓഫീസുകളിലെ നിയമനങ്ങൾ – 8 March 2023

0

സര്‍വ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നീ തസ്തികയില്‍ രണ്ട് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-30. വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നും പത്താം ക്ലാസ് പാസ്, ഫിഷറീസ് ടെക്‌നോളജി ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസിസ്റ്റന്റ് ഓപ്പറേറ്റര്‍: പ്രായ പരിധി 18-25. വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം, പ്രവൃത്തി പരിചയം.

ക്ലർക്ക് കം അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് ഓഫീസർ അപേക്ഷ ക്ഷണിച്ചു
ഫീഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, റ്റാലി, എം.എസ്. ഓഫീസ് എന്നിവയും ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലഷണീയവുമാണ്. അക്കൗണ്ട്‌സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽ മാർഗ്ഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: adaktvm@gmail.com.

എസ്‌കവേറ്ററിന്റെ ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് എസ്‌കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ എസ്‌കവേറ്റര്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്.

കൂടുതല്‍ എസ്‌കവേറ്ററുകളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ ഘട്ടത്തില്‍ അടിയന്തരമായി ആവശ്യമുണ്ട്. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നല്‍കുന്നതായിരിക്കും. എസ്‌കവേറ്ററുകളുള്ളവരും സേവന സന്നദ്ധരായ ഡ്രൈവര്‍മാരും ഉടന്‍ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഫാര്‍മസിസ്റ്റ് നിയമനം
പത്തനംതിട്ട ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി മുഖേന താത്കാലിക അടിസ്ഥാനത്തില്‍ ദിവസ വേതന വ്യവസ്ഥയില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ഥികളുടെ അഭിമുഖം മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് രണ്ടിന് നടത്തും. ഫോണ്‍: 04734-243700.

അപ്രന്റീസ്ഷിപ്പ്
കോട്ടയം: ജില്ലയിലെ ആർ.ഐ സെന്ററിൽ അപ്രന്റീസ്ഷിപ്പിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതും എന്നാൽ നാളിതുവരെ അവസരം ലഭിക്കാത്തവരുമായവർ അടിയന്തിരമായി കോട്ടയം ആർ.ഐ. സെന്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് ട്രെയിനിംഗ് ഓഫീസർ അറിയിച്ചു. ഐ.ടി.ഐ പാസായശേഷം അപ്രന്റീസ്ഷിപ്പിന് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഏതാനും സ്ഥാപനങ്ങളിൽ നിലവിൽ അപ്രന്റീസ്ഷിപ്പിനു അവസരമുണ്ട് .ഫോൺ: 0481 -2561803 ,9495393932

പാരാലീഗൽ വളണ്ടിയർമാരെ തെഞ്ഞെടുക്കുന്നു
കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. നിയമ സേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവത്കരണം, ബദൽ തർക്ക പരിഹാര മാർഗങ്ങൾ തുടങ്ങിയവ ജനങ്ങളിലെത്തിക്കുകയാണ് പാരാലീഗൽ വളണ്ടിയർമാരുടെ ചുമതലകൾ. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ സി സി, എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. തെഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. സേവനത്തിന് ഓണറേറിയം നൽകുമെങ്കിലും വരുമാനമാർഗമായി സേവനത്തെ കാണരുത്. അപേക്ഷാ ഫോറം തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള അപേക്ഷ മാർച്ച 27ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരിൽ തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് അവർ നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം.

താത്കാലിക നിയമനം
ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായവരും, ഗവണ്‍മെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ 04862 256780.

ക്രാഫറ്റ്മാന്‍ (റിഗര്‍) ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ക്രാഫറ്റ്മാന്‍ (റിഗര്‍) തസ്തികയില്‍ 30 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ് ജയിച്ചിരിക്കണം. നല്ല ശാരീരികക്ഷമതയും ശാരീരിക ക്ഷമതയും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന റിഗിംഗ് ജോലിയിലും പ്ലാന്റ്/ ഉപകരണങ്ങള്‍ പരിപാലനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും അഞ്ച് വര്‍ഷത്തെ പരിചയം.

ആയുഷ് മിഷൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്
ത്യശ്ശൂർ ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസറുടെ (ആയുർവേദം) തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 16ന് വ്യാഴാഴ്ച രാവിലെ 9ന് തൃശൂരിലെ കേരള സ്പോർട്സ് ആയുർവേദ ആശുപതിയിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷിക്കണം. തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ മാർച്ച് 14ന് ചൊവ്വ വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത: ബിഎഎംഎസ് വിജയവും കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും. പ്രതിമാസ വേതനം 35700 രൂപ. ഉയർന്ന പ്രായപരിധി: 40 വയസ്സ്. ഫോൺ: 8113028721

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version