Home Govt. Jobs സർക്കാർ ഓഫീസുകളിലെ നിയമനങ്ങൾ -22 November 2022

സർക്കാർ ഓഫീസുകളിലെ നിയമനങ്ങൾ -22 November 2022

0

ഐ.ടി. അസിസ്റ്റന്റ് കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.

ടി.ഡി മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.

തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.

നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.

അപ്രന്റിസ് ട്രെയിനി ഒഴിവ്

പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എരുമപ്പെട്ടി ഐടിഐയിലേക്ക്, ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപ്രന്റിസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ തിയ്യതി നവം. 24ന് വ്യാഴാഴ്ച 10.30ന്. പട്ടികജാതി വിഭാഗത്തിൽപെട്ട എൻ സി വി ടി യോഗ്യത നേടിയവരായിരിക്കണം ഇന്റർവ്യൂ സമയത്ത് എൻ ടി സി, എസ് എസ് എൽ സി എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവയും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിമാസം 5700 രൂപ സ്റ്റൈപ്പൻറ ലഭിക്കുന്നതാണ്. ഫോൺ: 7306428316,9605661920

അതിഥി അദ്ധ്യാപക ഒഴിവ്

കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. നവംബർ 25ന് രാവിലെ 10.30 നാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം

താനൂര്‍ ജോബ് ഫെയര്‍: തൊഴില്‍ദാതാക്കളെ ക്ഷണിച്ചു

താനൂര്‍ നഗരസഭയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി താനൂര്‍ ശോഭപ്പറമ്പ് ഗവ.എല്‍.പി സ്‌കൂളില്‍ ഡിസംബര്‍ 18ന് സംഘടിപ്പിക്കുന്ന ജോബ് മേളയിലേക്ക് തൊഴില്‍ ദാതാക്കളെ ക്ഷണിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവരാണ് ജോബ് മേളയില്‍ പങ്കെടുക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ള തൊഴില്‍ ദാതാക്കള്‍(കമ്പനികള്‍) 7594880872, 8606117023,8593965315, 8593902513, 9072625741 എന്നീ നമ്പറുകളില്‍ ഡിസംബര്‍11ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെടണം. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

എസ്.വി.ഇ.പി അക്കൗണ്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന പെരുമ്പടപ്പ് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ താത്കാലികമായി നിയമിക്കുന്നു. പെരുമ്പടപ്പ് ബ്ലോക്കില അഞ്ച് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2022 നവംബര്‍ ഒന്നിന് 35 വയസ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷ പെരുമ്പടപ്പ് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ 2022 നവംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0483 – 2733470.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഒഴിവ്
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version