Home Apprenticeship എൻജിനിയറിംഗ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ് – 1000 ൽ പരം ഒഴിവുകൾ

എൻജിനിയറിംഗ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ് – 1000 ൽ പരം ഒഴിവുകൾ

0

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററും ചേർന്ന് എൻജിനിയറിംഗ് ഗ്രാജുവേറ്റ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. എൻജിനിയറിംഗ് ബിരുദം നേടി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

സ്റ്റൈപ്പന്റ്: കുറഞ്ഞത് 9,000 രൂപ ട്രെയിനങ്ങിനു ശേഷം കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.

താല്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും മൂന്നു പകർപ്പുകളും ബയോഡാറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം ഒക്ടോബർ 15ന് രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ 2022 ഒക്ടോബർ 15ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ്പോർട്ടൽ ആയ mhrd.nats.gov.in ൽ രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാൽ മതി.

അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും www.sdcentre.org സന്ദർശിക്കുക. ഇന്റർവ്യൂ സ്ഥലം: ഗവൺമെന്റ് പോളിടെക്‌നിക് കോളേജ്, കളമശ്ശേരി. സമയം: 9.30 മുതൽ 5 വരെ. വിഭാഗം: എല്ലാ എൻജിനിയറിംഗ് ബ്രോഞ്ചുകളും. ഫോൺ: 0484-2556530, ഇമെയിൽ: sdckalamassery@gmail.com.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

Exit mobile version