എന്യുമറേറ്റർ, അസിസ്റ്റന്റ് ഒഴിവ്

എന്യുമറേറ്റര്‍മാരുടെ ഒഴിവ്

കുംബഡാജെ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജി.ഐ.എസ് അധിഷ്ഠിത പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിന് എന്യുമറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദം/ സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ 2021 ഒക്ടോബര്‍ എട്ടിനകം കുംബഡാജെ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍ :04998260237

എന്യൂമറേറ്ററുടെ ഒഴിവ്

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മംഗല്‍പാടി, മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്തുകളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാറെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ, മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ മംഗല്‍പാടി, മഞ്ചേശ്വരം, വോര്‍ക്കാടി പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലോ ഒക്ടോബര്‍ ഓഴിനകം ലഭിക്കണം. ഫോണ്‍-9526868066 (വോര്‍ക്കാടി), 8075741353 (മഞ്ചേശ്വരം), 9746891598 (മംഗല്‍പാടി)

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ എൻജിനീയറിംഗ് അസിസ്റ്റന്റുമാരുടെ ഒഴിവുകൾ

തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തീയേറ്ററിൽ സൗണ്ട് എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും എൻജിനീയറിംഗ് അസിസ്റ്റന്റിന്റേയും ഒഴിവുണ്ട്. സൗണ്ട് എൻജിനീയർ അസിസ്റ്റന്റ് ഒഴിവിലേക്ക് സൗണ്ട് എൻജിനിയറിംഗിൽ ബിരുദം/ഡിപ്ലോമയും, പ്രോടൂൾസ്, ലോജിക്‌സ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എൻജിനീയറിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം/ഡിപ്ലോമയും, റെക്കോർഡിംഗ് തീയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

കരാറടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം 2021 ഒക്‌ടോബർ 11ന് രാവിലെ 10നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11നും ഹാജരാകണം.

Leave a Reply