ചോക്കാട് സീഡ് ഫാമില്‍ ഒഴിവ്: സ്ത്രീ കാഷ്വല്‍ തൊഴിലാളികളുടെ നാല് സ്ഥിരം ഒഴിവ്

0
144

ചോക്കാട് സീഡ് ഫാമില്‍ ഒഴിവ്
ചോക്കാട് സീഡ് ഫാമിലെ സ്ത്രീ കാഷ്വല്‍ തൊഴിലാളികളുടെ നാല് സ്ഥിരം ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് കുറഞ്ഞത് അഞ്ചാംതരം പാസായതും ബിരുദം നേടിയിട്ടില്ലാത്തവരുമായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ചോക്കാട്, കാളികാവ് പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായിരിക്കണം.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും മേല്‍ വിലാസവും തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം (ഇലക്ഷന്‍ തിരിച്ചറി യില്‍ കാര്‍ഡ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സകൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ) ഫെബ്രുവരി 22ന് ഉച്ചക്ക് ഒന്നിനകം നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. ഭിന്നശേഷിക്കാരും ശാരീരികക്ഷമതയില്ലാത്തവരും ഹാജരാകേണ്ടതില്ലെന്ന് നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു.

Leave a Reply