എറണാകുളം ജില്ലയിലെ ജോലി ഒഴിവുകൾ

പ്രൊജ്ക്ട് മോട്ടിവേറ്റര്‍ കരാര്‍ നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30ന്

പ്രൊജ്ക്ട് മോട്ടിവേറ്റര്‍ കരാര്‍ നിയമനം;
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 30ന്

പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒഴിവുള്ള മൂന്നു പ്രൊജ്ക്ട് മോട്ടിവേറ്റര്‍ തസ്തികയിലേക്കു മത്സ്യഗ്രാമ അടിസ്ഥാനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ മത്സ്യത്തൊഴിലാളികളുടെ ഉദ്യോഗാര്‍ത്ഥികളായ മക്കളെ നിയമിക്കും.

താല്പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എറണാകുളം(മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഈ മാസം 30ന് രാവിലെ 11 ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന നമ്പറില്‍ ലഭ്യമാകും.

പ്രായം 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദം. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുളളവര്‍ക്കു മുന്‍ഗണന.

അധികയോഗ്യത: എം.എസ്.ഓഫീസ്/കെ.ജി.ടി.ഇ/വേര്‍ഡ് പ്രൊസസിംഗ് (ഇംഗ്ലീഷ്&മലയാളം)/ പി.ജി.ഡി.സി.എ.

ജോലി ഒഴിവ്

ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബാര്‍ജ് സ്രാങ്ക് തസ്തികയിലേക്ക് ആറ് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി നാലിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-37 നിയമാനുസൃത വയസിളവ് അനുവദനീയം (സ്ത്രീകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത: സാക്ഷരത, കേരള ഇന്‍ലാന്‍ഡ് വെസല്‍ റൂള്‍ 2010 പ്രകാരം നല്‍കിയ നിലവിലെ മാസ്റ്റര്‍ ലൈസന്‍സ് (ഫസ്റ്റ് ക്ലാസ്/സെക്കന്‍ഡ് ക്ലാസ്).

മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിൽ ആലുവ കീഴ്മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രാത്രികാല മേൽനോട്ടത്തിനായി മേട്രൺ കം റസിഡന്റ് ട്യൂട്ടറെ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിൽ 2022 മാർച്ച് വരെയാണ് നിയമനം. യോഗ്യത : ബിരുദവും ബി.എഡും. പ്രവൃത്തി സമയം വൈകീട്ട് നാലു മുതൽ രാവിലെ 8 വരെ . പ്രതിമാസ ഹോണറേറിയം 12,000 രൂപ. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 24 ന് അഭിമുഖത്തിന് ഹാജരാകണം. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ രാവിലെ 11 മുതൽ ഒന്നു വരെ യാണ് അഭിമുഖം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികന ഓഫീസുമായോ ആലുവ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ : 0484 2422256.

ഡയാലിസിസ് ടെക്‌നിഷ്യന്‍ താല്‍ക്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍ തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ഡയാലിസിസ് ടെക്‌നിഷ്യന്‍ ഡിഗ്രി/ഡിപ്ലോ. പാരാ മെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍. എസ്എല്‍ഇഡി/സിആര്‍ആര്‍ടി എന്നിവയില്‍ പ്രവര്‍ത്തി പരിചയം.

താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഈ മാസം 29ന് രാവിലെ 10.30ന് സുപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുക്കണമെന്ന് സുപ്രണ്ട് അറിയിച്ചു.

Leave a Reply