21.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
334

ഇടുക്കിയിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ 26ന്

ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് ഫെബ്രുവരി 26നു രാവിലെ 11ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. കോട്ടയം കളക്ട്രേറ്റ് ഒന്നാം നിലയിലുള്ള ഐ ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ഇന്റർവ്യൂ.

പ്ലസ് ടുവും ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ എൻ.സി.വി.റ്റി / എസ്.സി.വി.റ്റി / കെ.ജി.ടി.ഇ (ലോവർ ) സ്റ്റിൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ /സർട്ടിഫിക്കറ്റ് നേടിയവർക്ക് പങ്കെടുക്കാം. മാസം 15,000 രൂപ വേതനം ലഭിക്കും. പ്രായം 2022 ഫെബ്രുവരി 19 ന് 20 നും 30 നും മധ്യേ. സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
പങ്കെടുക്കുന്നവർ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും, ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന
താമസപരിധിയിലെ പോലീസ് എസ്.എച്ച്.ഒയുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ: 0481 2562558

ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 25 രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ ആയൂര്‍വേദ ഓഫീസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2371486

സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ കരാര്‍ നിയമനം

വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ്’ പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നു. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.

വെറ്ററിനറി ഡോക്ടര്‍(ഒഴിവ് 1): (യോഗ്യത – B.V.Sc & AH, KSVC രജിസ്‌ട്രേഷന്‍, Surgery/Clinical or Preventive Medicine/Obstetrics & Gynaecology സ്‌പെഷ്യലൈസേഷനോടുകൂടിയ ബിരുദാനന്തര ബിരുദം അഭിലഷണീയം) – വേതനം – 43,155/ രൂപ പ്രതിമാസം.

റേഡിയോഗ്രാഫര്‍(ഒഴിവ് 1):(യോഗ്യത – കേരള സര്‍ക്കാര്‍ പാരമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച B.Sc.(MRT) (Medical Radiological Technology) ബിരുദം, അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / 10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുകേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) – വേതനം – 24,040/ രൂപ പ്രതിമാസം.

അറ്റന്‍ഡര്‍ കം ഡ്രൈവര്‍(ഒഴിവ് 1): (യോഗ്യത – ഹെവി വെഹിക്കിള്‍ ലൈസന്‍സ്, മൃഗചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ ശാരീരികക്ഷമത, മൃഗങ്ങളെ പരിപാലനം ചെയ്തുള്ള പരിചയം, എറണാകുളം ജില്ലക്കാര്‍ക്ക് മുന്‍ഗണന) -വേതനം – 19,670/ രൂപ പ്രതിമാസം

വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 10:30 നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് രാവിലെ 11:30 നും ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ് തസ്തികയിലേക്ക് താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് ശേഷം രണ്ടിനും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേയ്ക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. പ്രതിദിനം എട്ട് മണിക്കൂര്‍ ആയിരിക്കും ജോലി സമയം. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.

Leave a Reply