ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ (എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍) വിവിധ തസ്തികയില്‍ ഒഴിവുകളുണ്ട്.
തസ്തികകളും യോഗ്യതകളും:
അനസ്‌ത്യേഷ്യ ടെക്‌നീഷ്യന്‍- ഓപ്പറേഷന്‍ ടെക്‌നോളജി & അനസ്‌ത്യേഷ്യോളജിയില്‍ ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം
ഇ.സി.ജി ടെക്‌നീഷ്യന്‍ – വി.എച്ച്.എസ്.ഇ ഇ.സി.ജി ടെക്‌നീഷ്യന്‍ കോഴ്‌സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം
സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍- സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ കോഴ്‌സ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2021 സെപ്റ്റംബര്‍ 28 നകം അതത് എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505204.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്