എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എ.വി.ടി.എസ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ മുന്‍ഗണനാ (ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരേയും പരിഗണിക്കും) വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്.

യോഗ്യത: എന്‍.സി.വി.ടി ടൂള്‍ ആന്റ് ഡൈ മേക്കിംഗും ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ഡിപ്‌ളോമ ഇന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പള സ്‌കെയില്‍: 43400-91200. പ്രായം 18 – 41 വയസ് (നിയമാനുസൃത വയസിളവ് ബാധകം)

നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ഫിക്കറ്റുകള്‍ സഹിതം മെയ് ഏഴിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്‌ളിഷ്മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് (രണ്ട്), ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിന്റ് ഡയറക്ടര്‍ എന്നിവരും സാക്ഷ്യപ്പെടുത്തിയിരിക്കണം.

Leave a Reply