നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവുകൾ

0
592

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ ഡൽഹിയിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിൽ 598 ഒഴിവ്. നേരിട്ടുള്ള നിയമനം. ഇന്ത്യയ്ക്ക് അകത്തും വിദേശത്തും നിയമനമുണ്ടാകാം. 2023 ഏപ്രിൽ 4 വരെ ഓൺലൈനായി അപേക്ഷിക്കാം.

സയന്റിഫിക് / ടെക്നിക്കൽ അസിസ്റ്റന്റ്-എ ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) നോൺ ഗസറ്റഡ് പോസ്റ്റ് (331 ഒഴിവ്), സയന്റിഫിക് ഓഫിസർ/എൻജിനീയർ-എസ്ബി ഗ്രൂപ്പ് ബി (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (196 ഒഴിവ്): താഴെപ്പറയുന്ന വിഭാഗങ്ങളിൽ എംഎസ്‌സി/ എംഎസ്/ എംസിഎ/ബിഇ/ബിടെക് ജയം.
വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ്, കംപ്യൂട്ടർ സയൻസസ്, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ്.

സയന്റിസ്റ്റ് ബി-ഗ്രൂപ്പ് എ (എസ് ആൻഡ് ടി) ഗസറ്റഡ് പോസ്റ്റ് (71): താഴെപ്പറയുന്ന വിഭാഗങ്ങളിൽ എൻജിനീയറിങ്/ടെക്നോളജി ബിരുദം അല്ലെങ്കിൽ ഡിപ്പാർട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് അക്രഡിറ്റേഷൻ ഓഫ് കംപ്യൂട്ടർ കോഴ്സസ് ബി-ലെവൽ. അല്ലെങ്കിൽ അസോഷ്യേറ്റ് മെംബർ ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ്. അല്ലെങ്കിൽ ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സ് അല്ലെങ്കിൽ എംഎസ്‌സി അല്ലെങ്കിൽ എംസിഎ. അല്ലെങ്കിൽ എംഇ/എംടെക് അല്ലെങ്കിൽ എംഫിൽ.
വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസസ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആൻഡ് നെറ്റ്‌വർക്കിങ് സെക്യൂരിറ്റി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സോഫ്‌റ്റ്‌വെയർ സിസ്റ്റം, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ മാനേജ്മെന്റ്, സൈബർ ലോ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ.

ശമ്പളം:
സയന്റിസ്റ്റ് ബി: 56,100-1,77,500.
സയന്റിഫിക് ഓഫിസർ/ എൻജിനീയർ: 44,900-1,42,400.
സയന്റിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ്: 35,400-1,12,400.

പ്രായപരിധി: 30. അർഹർക്ക് ഇളവ്.
ഫീസ്: 800. പട്ടികവിഭാഗം, ഭിന്നശേഷി, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കാം.തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേന വെബ്സൈറ്റ് www.recruitment.nic.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.