2024 -2026 വർഷത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി ലിസ്റ്റ്

0
13521

2024-2026 വർഷങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുവാൻ സാധ്യതയുള്ള യോഗ്യരായ ഉദ്യോഗാർഥികളുടെ, വിവിധ യോഗ്യതകളുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റുകൾ, സംസ്ഥാനത്തെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പ്രസിദ്ധികരിച്ചിട്ടുണ്ട്.

ഉദ്യോഗാർഥികൾക്ക് http://eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ലിസ്റ്റ് പരിശോധിക്കാം. താത്കാലിക സീനിയോറിറ്റി ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന്, ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴിയോ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് സഹിതം രജിസ്ട്രേഷൻ നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 നവംബർ 11.

സീനിയോറിറ്റി ലിസ്റ്റ് പരിശോദിക്കാം

Advertisements
  1. https://eemployment.kerala.gov.in/ സന്ദർശിക്കുക
  2. സീനിയോറിറ്റി ലിസ്റ്റ് കാണുക എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
  3. തുടർന്ന് നിങ്ങളുടെ ജില്ല നിങ്ങൾ റജിസ്റ്റർ ചെയ്തിരിക്കുന്ന എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എന്നിവ തിരഞ്ഞെടുക്കുക
  4. തൊട്ടു താഴെയുള്ള ഓപ്ഷനിൽ Provisional തിരഞ്ഞെടുക്കുക.
  5. തൊട്ടു താഴെ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ നമ്പർ കൊടുക്കുക.
  6. വർഷം 2024 – 2026 തെരഞ്ഞെടുക്കുക.
  7. തുടർന്ന് get details ക്ലിക്ക് ചെയ്ത് സീനിയോറിറ്റി ലിസ്റ്റുകൾ കാണാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.