കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള ഒഴിവുകൾ – Govt Jobs in Kerala

0
2936
Government Jobs in Kerala

Table of Contents

തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ്

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിൽ വെറ്റ്‌ലാൻഡ്‌ സ്പെഷ്യലിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡാറ്റയും 25 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കണം. മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) നാലാം നില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം – 695001. എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. swak.kerala@gmail.com എന്ന മെയിലിലും അപേക്ഷ നൽകാം. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷാ ഫോം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ www.envt.kerala.gov.inwww.swak.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഫോൺ : 0471-2326264.

ഡോക്ടർ നിയമനം

എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ  ഡോക്ടറെ നിയമിക്കുന്നു. യോഗ്യത- എം ബി ബി എസ്, ട്രാവൻകൂർ -കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. പ്രായപരിധി 40 വയസ്സ്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെയുള്ള അപേക്ഷ ജൂലൈ 15ന് വൈകിട്ട് നാലിനകം എലിഞ്ഞിപ്ര ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0480 2701045.

ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ,  അസിസ്റ്റന്റ് പ്രൊഫസർ

തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ വിവിധ തസ്തികകളിൽ  ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. സിവിൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ,  അസിസ്റ്റന്റ് പ്രൊഫസർ  തസ്തികകളിലേക്ക് ജൂലൈ 10ന് കൂടിക്കാഴ്ച നടക്കും. കെമിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ജൂലൈ 11നും മെക്കാനിക്കൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജൂലൈ 12 നും കെമിക്കൽ വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് ജൂലൈ 22 നും കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾ www.gectcr.ac.in ൽ ലഭിക്കും. ഫോൺ: 0487 2334144.

ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു

ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 755 രൂപയാണ് പ്രതിദിന വേതനം.  ജൂലൈ 12  രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റന്‍ഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് യോഗ്യതയുള്ളവരും എല്‍.എം.വി ഡ്രൈവിങ് ലൈസൻസ് ഉള്ളവരുമായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 11  രാവിലെ 10.30 ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. നിയമനം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

ലൈഫ് ഗാര്‍ഡ് നിയമനം

ആലപ്പുഴ: 2024 ഓഗസ്റ്റ് ഒന്ന് മുതല്‍ 2025 ജൂണ്‍ ഒമ്പത് വരെ ആലപ്പുഴ ജില്ലയില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി, ആലപ്പുഴ 688561 മേല്‍വിലാസത്തില്‍ ജൂലൈ 19 നകം അപേക്ഷ നല്‍കണം.    അപേക്ഷാര്‍ത്ഥികള്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപനത്തില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കിവരായിരിക്കണം. പ്രായം: 20 നും 45നുമിടയില്‍. പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ശേഷിയുള്ളവരായിരിക്കണം. ലൈഫ് ഗാര്‍ഡായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 0477 2297707.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താൽക്കാലിക നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങിലെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താല്ക്കാലിക തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന നിരക്കിൽ ജോലി നോക്കുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.  അപേക്ഷകർക്ക് 2024 ജൂലൈ 1 ന് അടിസ്ഥാനത്തിൽ 50 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. എഴുത്തുപരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടേയും (MS Word/Libre Office Writer, MS Excel/Libre Office Calc, Malayalam / English Typing) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതന നിരക്കിലാണ് നിയമനം. കോളേജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. പ്രോസസിംഗ് ഫീസായി നൂറ് രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. Name of Account Holder : PTA CET, A/c No : 57006014335, Account Type : SB Account, IFSC Code : SBIN0070268.

റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ റിസർച്ച് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് എക്കണോമിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 16ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ അഭിമുഖം 12ന്

സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ താമസക്കാരെ പരിചരിക്കുന്നതിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ (സ്ത്രീ, പുരുഷന്മാർ) കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. പ്രതിമാസ വേതനം 18,390 രൂപ. ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25നും 45നും ഇടയിൽ. സർക്കാർ,സർക്കാരിതര സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 12 രാവിലെ 9.30ന് പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലൈ 12ന് രാവിലെ 11 മണിക്ക് മൂന്നാർ ബി.ആർ.സിയിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം:  സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471- 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ മാനന്തവാടി താഴെയങ്ങാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 50 നുമിടയില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ ജൂലൈ 11 ന് വൈകിട്ട് നാലിനകം ലഭിക്കണം. അപേക്ഷാ ഫോറം  മീനങ്ങാടി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ -04936 247442

സ്റ്റാഫ് നഴ്‌സ് നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. നഴ്‌സിങ് ഡിപ്ലോമ/ഡിഗ്രി, കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഡയാലിസിസ് യൂണിറ്റില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15,20,21,22 വാര്‍ഡുകളില്‍ ആശാ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡ് പരിധിയിലെ പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ചക്ക് എത്തണം.  ഫോണ്‍- 04936 282854

ലാബ് ടെക്‌നീഷ്യന്‍ നിയമനം

ചെറുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ (കേരള) നിര്‍ബന്ധം.

റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു

ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളിലേക്കായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു.  ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ്/ ബി.എഡുമാണ് യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ‌് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ചവര്‍ക്കും മുൻഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ക്കായി ജൂലൈ 12 ന് രാവിലെ 10 മണിക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734888.

ട്രേഡ് ഇൻസ്ട്രക്ടര്‍

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിലുള്ള ട്രേഡ് ഇൻസ്ട്രക്ടറുടെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ എട്ട് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഐ.റ്റി.ഐ (രണ്ട് വർഷം), അഞ്ച് വർഷത്തെ തൊഴിൽ പരിചയം അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം എന്നിവയാണ് യോഗ്യത. ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360391

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.