സർക്കാർ ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ – 26 May 2023

0
609

കമ്മ്യൂണിറ്റി നേഴ്സ് ഒഴിവ്
തൃശൂർ കോർപ്പറേഷൻ പാലിയേറ്റിവ് പരിചരണ വിഭാഗത്തിൽ ഏഴ് തൽക്കാലിക ഒഴിവുകളിലേക്ക് കമ്മ്യൂണിറ്റി നേഴ്സുമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2356052.

പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ, പ്രൊമോട്ടർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവാണ് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത. പ്രായപരിധി 18-30 വയസ.് സേവന കാലയളവ് ഒരു വർഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 5. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകൾ, ജില്ലാപട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം.

വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മേയ് 27ന് രാവിലെ കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി യും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം നാട്ടകം കുടുംബാരോഗ്യകേന്ദ്രത്തിൽ മേയ് 31 നകം നൽകണം.

ചിൽഡ്രൻസ് ഹോമിൽ ട്യൂഷൻ ടീച്ചർ

കോട്ടയം. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ട്യൂഷൻ എടുക്കുന്നതിന് ബി.എഡ് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എല്ലാ ദിവസവും വൈകിട്ട് രണ്ട് മണിക്കൂറാണ് ക്ലാസ്സ്. രണ്ട് ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം മേയ് 31 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. പുരുഷൻമാർക്ക് മുൻഗണന. വിശദവിവരത്തിന്
ഫോൺ: 9947562643, 8078244070

ആരോഗ്യ കേരളത്തില്‍ വിവിധ ഒഴിവുകള്‍

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി .ഐ രജിസ്ട്രേഷനുമാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികക്കുള്ള യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 20,000 രൂപ.
ഡവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം, ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 മെയ് ഒന്നിന് വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 16,180, രൂപ.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക,് ബി.ഡി.എസ് / ബി എസ്.സി നഴ്‌സിംഗ് വിത്ത് എം.പി.എച്ച് ക്വാളിഫിക്കേഷനോടുകൂടി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം, യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ആയുര്‍വ്വേദ വിത്ത് എം.പി.എച്ച് കാരെ പരിഗണിക്കും. പ്രായപരിധി 2023 മെയ് ഒന്നിന് 40 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 25,000, രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ www.arogyakeralam.gov.in നല്‍കിയ ലിങ്കില്‍ മെയ് 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221.

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ കരാര്‍ നിയമനം

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ – പീഡിയാട്രിഷ്യന്‍ (ഡി.ഇ.ഐ.സി – ഇടുക്കി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . എം.ഡി / ഡി.എന്‍.ബി പീഡിയാട്രിക്‌സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 2023 മെയ് ഒന്നിന് 65 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 90,000/ രൂപ.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ ജൂണ്‍ 5 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221

വെറ്ററിനറി ഡോക്ടര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ഇടുക്കി, ഇളംദേശം എന്നീ ബ്ലോക്കുകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍മാരുടെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത ബി.വി.എസ്.സി & എ.ച്ചും വെറ്ററിനറി കൗണ്‍സില് രജിസ്ട്രേഷനും ഉള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്കാണ് നിയമനം. രാത്രികാല സേവനത്തിന് താല്പര്യമുള്ള കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ മെയ് 29 ന് രാവിലെ 11 മണിയ്ക്ക് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും

അധ്യാപക നിയമനം
അങ്ങാടിപ്പുറം പോളിടെക്‌നിക് ഹോസ്റ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മാത്തമാറ്റിക്‌സ് അദ്ധ്യാപക തസ്തികയിലേക്ക് മാസ വേതന വ്യവസ്ഥയില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദവും ബിഎഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യു മെയ് 30 ചൊവ്വ ഉച്ചക്ക് 2മണിക്ക് ഓഫീസില്‍ വെച്ച് നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് സ്‌ക്കൂളില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 85470 21210 എന്ന നമ്പറില്‍ ലഭിക്കും

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജിലെ ഫിസിക്സ് വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ 1 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പളുടെ ചേംബറില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. നെറ്റ്/ പി.എച്ച്.‍ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995699726

ഗിയർ ടെക്നീഷ്യൻ ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിയർ ടെക്നീഷ്യൻ തസ്തികയിൽ മുസ്ലീം വിഭാഗത്തിൽ ഒരു ഒഴിവ് ഉണ്ട്.

യോഗ്യത : എസ്.എസ്.എൽ.സി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നടത്തുന്ന ഗിയർ ടെക്‌നീഷ്യൻ കോഴ്‌സ് നോട്ടിക്കൽ എഞ്ചിനീയറിംഗ് ട്രെയിനിംഗ് അല്ലെങ്കിൽ തത്തുല്യം, ഫിഷിംഗ് ഗിയർ അസംബ്ലിങ്ങിലും റിപ്പയറിംഗിലും രണ്ട് വർഷത്തെ പരിചയം, മത്സ്യബന്ധന വിവരങ്ങളുടെ ശേഖരണം.

പ്രായം 18- നും, 41-നും ഇടയിൽ (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ശമ്പളം 26500 60700 നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. മുസ്ലിം വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സംവരണ വിഭാഗക്കാരേയും പരിഗണിക്കും.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.പി.ടി യോഗ്യതയും ഒരു വർഷം പ്രവൃത്തി പരിചയവുമുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ മൂന്നിന് രാവിലെ 11ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

ഗസ്റ്റ് അധ്യാപക നിയമനം
താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷ്യൻസ് എന്ന വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ, ഫിസിക്‌സ് (സീനിയർ), കെമിസ്ട്രി (സീനിയർ) എന്നീ വിഷയങ്ങളിലേക്ക് നോൺ വെക്കേഷണൽ ടീച്ചർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 30ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9446157483.

LEAVE A REPLY

Please enter your comment!
Please enter your name here