സാമൂഹ്യനീതി വകുപ്പിന് കീഴിൽ അടൽ വയോ അഭ്യുദയ യോജന പദ്ധതിയിൽ എറണാകുളം ജില്ലയിലെ സർക്കാർ ഓൾഡ് ഏജ് ഹോമിൽ സോഷ്യൽ വർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ), മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ (എം ടി സി പി ) തസ്തികകളിലേക്ക് ഒരുവർഷം കരാറടിസ്ഥാനത്തിൽ
നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു.
എറണാകുളം ജില്ലക്കാർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് സിവിൽ സ്റ്റേഷനിൽ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ചേമ്പറിൽ നടക്കുന്ന അഭിമുഖത്തിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി ഹാജരാകണം.
സോഷ്യൽ വർക്കർ തസ്തികയ്ക്ക്
സോഷ്യൽ വർക്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/ബിരുദാനന്തര ബിരുദം ആണ് യോഗ്യത. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസായവർക്ക് മുൻഗണന. 2024 ജനുവരി ഒന്നിന് 25-45 പ്രായപരിധിയിൽ ആയിരിക്കണം.
സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ ശമ്പളം 25,000 രൂപ. സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ ജോലി ചെയ്തവർക്ക് മുൻഗണന. അഭിമുഖം ഉച്ചയ്ക്ക് രണ്ടിന്.
ജെ.പി.എച്ച്.എൻ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ്ടുവും എ.എൻ.എം കോഴ്സും. പ്രായം പരമാവധി 25നും 45 വയസ്സിനും മധ്യേ. പ്രതിമാസ ശമ്പളം 24,520 രൂപ. അഭിമുഖ സമയം രാവിലെ 12 ന്.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസ് ആയിരിക്കണം. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമതയുള്ള വ്യക്തികൾ ആയിരിക്കണം. പ്രായപരിധി 50 വയസ്സ്. രണ്ട് ഒഴിവുകൾ. പ്രതിമാസ ശമ്പളം 18,390 രൂപ. അഭിമുഖം രാവിലെ 11ന്.
കൂടുതൽ വിവരങ്ങൾക്ക് 0484- 2425377
Latest Jobs
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram
-
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലി നേടാം: അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
-
മിൽമയിൽ വാക്ക് ഇൻ ഇന്റർവ്യൂ: ജൂനിയർ അസിസ്റ്റന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള താത്കാലിക നിയമനങ്ങൾ | മെയ് 2026
-
കെക്സ്കോണിൽ ടാലി ക്ലർക്ക്
-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ | മെയ് 2026


