സ്‌പൈസസ് ബോര്‍ഡില്‍ അവസരം

pjimage 14 jpg
Ad

കൊച്ചി സ്പൈസസ് ബോർഡിൽ വിവിധ തസ്തികകളിലായി ഏഴ് ഒഴിവ്. സ്പൈസസ് ബോർഡ് കേന്ദ്രത്തിൽ നടക്കുന്ന തത്സമയ അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

സോഫ്റ്റ് വെയർ എൻജിനീയർ 3 ഒഴിവ് (പി.എച്ച്.പി 2, ഒറാക്കിൾ 1): കംപ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ മാസ്റ്റർ ബിരുദം: അഭിമുഖം ഡിസംബർ 30.

പ്രോജക്ട് അസിസ്റ്റന്റ് 1 ഒഴിവ്: കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ മാസ്റ്റർ ബിരുദം: അഭിമുഖം ഡിസംബർ 30.

സിസ്റ്റം സപ്പോർട്ട് എൻജിനീയർ ട്രെയിനി/സെർവർ & നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ ട്രെയിനി 3 ഒഴിവ് : കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ./ബി.ടെക് അല്ലെങ്കിൽ ബാച്ചിലർ/മാസ്റ്റർ ബിരുദം: അഭിമുഖം 2022 ജനുവരി 9. കൂടുതൽ വിവരങ്ങൾക്ക് www.indianspices.com സന്ദർശിക്കുക.

Ad
Recent Posts
Ad