ജിപ്‌മെറില്‍ അസിസ്റ്റന്റ്/ ലാബ് ടെക്‌നോളജിസ്റ്റ് ഒഴിവുകള്‍

0
294

പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മെർ) മെഡിക്കൽ ലാബറട്ടറി ടെക്നോളജിസ്റ്റിന്റെയും ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

20 ഒഴിവുണ്ട്.

മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് 12 (ജനറൽ2, ഒ.ബി.സി.2, എസ് ടി 7) മെഡിക്കൽ ലബോറട്ടറി സയൻസിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം 35,400 രൂപ. പ്രായ പരിധി 30 വയസ്സ്.

ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 8 (ജനറൽ4, ഇ.ഡബ്ലൂ.എസ് 2, എസ്.സി. 2): പന്ത്രണ്ടാംക്ലാസ്/തത്തുല്യം. കംപ്യൂട്ടറിൽ മിനിറ്റീൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്. ശമ്പളം 19,900രൂപ പ്രായ പരിധി 30 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടൻമാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 1200 രൂപയും മറ്റുള്ളവർക്ക് 1500 രൂപയും. (ഭിന്നശേഷിക്കാർക്ക് ബാധകമല്ല). നെറ്റ് ബാങ്കിങ് ക്രഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് സംവിധാനം വഴിയാണ് ഫീസടക്കേണ്ടത്.
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: https://jipmer.edu.in/ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 2022 ജനുവരി 5.

Leave a Reply