ഭിന്നശേഷിക്കാർക്ക് കെടിയുവിന്റെ “ആമസോൺ” തൊഴിൽ മേള

0
296

തീയതി : 2022 മെയ് 21ന്

സ്ഥലം : ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, അങ്കമാലി

ഭിന്നശേഷിക്കാർക്ക് കെടിയുവിന്റെ നേത്വത്തത്തിൽ “ആമസോൺ തൊഴിൽ മേള നടത്തുന്നു. അവസരം ഈ വർഷം ബിരുദം നേടുന്നവർക്ക് മേള 2022 മെയ് 21ന്

ഭിന്നശേഷിക്കാരായ എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിദ്യാർഥികൾക്ക് മാത്രമായി കേരള സാങ്കേതിക സർവകലാശാല ഈ മാസം 21ന് ആമസോൺ കമ്പനിയുടെ തൊഴിൽ മേള നടത്തും. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാംപസിൽ ആണ് മേള

പങ്കെടുക്കുന്നവർ ഈ വർഷം ബിരുദം പൂർത്തിയാക്കുന്നവർ ആയിരിക്കണം. നിലവിൽ ബാക്ക് ലോഗ് ഉണ്ടാകാൻ പാടില്ല.

പങ്കെടുക്കാൻ കഴിയുന്നവർ

  • ആസിഡ് ആക്രമണത്തിന് ഇരയായവർ,
  • ഓട്ടിസം സ്പെക്ട്രം ഡിസോർഡർ,
  • സെറിബ്രൽ പാൾസി,
  • ഡ്വാർഫിസം,
  • ഹീമോഫീലിയ, ലോക്കോമോട്ടർ ഡിസെബിലിറ്റി,
  • മൾട്ടിപ്പിൾ സ്ക്ലീറോസിസ്,
  • മസ്കുലർ ഡിസ്ട്രോഫി,
  • സിക്കിൾ സെൽ ഡിസീസ്,
  • തലസീമിയ
  • പോളിയോ, സ്കോളിയോസിസ് തുടങ്ങിയവ ബാധിച്ച വിദ്യാർഥി കൾക്ക് റജിസ്റ്റർ ചെയ്യാം. ഫോൺ 9846387772. വെബ് സൈറ്റ് www.ktu.edu.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.