ഒല്ലൂക്കര അഡീഷണല് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ (ഒല്ലൂര്, ഒല്ലൂക്കര, വില്വട്ടം സോണല് പ്രദേശം) അങ്കണവാടികളില് അങ്കണവാടി വര്ക്കര്/ഹെല്പ്പര് ( Anganawadi Worker/Helper) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 46 വയസിനും ഇടയില് പ്രായമുള്ള വനിതകള്ക്ക് അപേക്ഷിക്കാം.
അപേക്ഷകര് ഒല്ലൂക്കര അഡീഷണല് പ്രൊജക്ട് പരിധിയിലെ സ്ഥിരതാമസക്കാര് ആയിരിക്കണം. വര്ക്കര് തസ്തികയുടെ യോഗ്യത- പത്താം ക്ലാസ് പാസ്. ഹെല്പ്പര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര് പത്താം ക്ലാസ് പാസാകാത്തവരും എഴുതാനും വയിക്കാനും അറിഞ്ഞവരാകണം. എസ്.സി. എസ്.ടി വിഭാഗങ്ങള്ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.
2024 ഫെബ്രുവരി 15 മുതല് മാര്ച്ച് രണ്ടു വരെ അപേക്ഷകള് ഒല്ലൂക്കര അഡീഷണല് ഐസിഡിഎസ് പ്രൊജക്ട് ഓഫീസില് സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്ക്കും ഒല്ലൂക്കര അഡീഷണല് ഐസിഡിഎസുമായി ബന്ധപ്പെടുക. ഫോണ്: 8281999225.
അങ്കണവാടി വര്ക്കര് /ഹെല്പ്പര് നിയമനം
ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചാലക്കുടി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്ക്കര് /ഹെല്പ്പര് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയില് സ്ഥിര താമസമുള്ള വനിതകള്ക്കാണ് അവസരം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയായവരും 46 വയസ് കഴിയാത്തവരുമാകണം.
അങ്കണവാടി വര്ക്കര് യോഗ്യത- എസ്.എസ്.എല്.സി. ഹെല്പ്പര് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്ക്ക് മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്.സി വിജയിച്ചവര് അപേക്ഷിക്കരുത്. എസ്.സി/എസ് ടി വിഭാഗക്കാര്ക്ക് മൂന്ന് വര്ഷത്തെ വയസിളവ് അനുവദിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന് പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ പകര്പ്പുകള്, സ്വന്തം മേല്വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര് എന്നിവ ഉള്ളടക്കം ചെയ്യണം.
അപേക്ഷാ ഫോമിന്റെ മാതൃക ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ചാലക്കടി മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള് ശിശു വികസന പദ്ധതി ഓഫീസര്, ഐ സി ഡി എസ് പ്രൊജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പിന്കോഡ് 680307 വിലാസത്തില് 2024 ഫെബ്രുവരി 21 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്: 0480 2706044
Latest Jobs
-
Kerala PSC ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്: അപേക്ഷ നവംബർ 4 വരെ
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies
-
National Insurance Company Limited AO Recruitment 2026: 321 Administrative Officer Vacancies, Salary ₹1,14,000
-
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാം | 12 ക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം: 365 ഒഴിവ്
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ

