പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

0
226

മലമ്പുഴ ഫിഷ് സീഡ് ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിഷറീസിൽ പ്രൊഫഷണൽ ഡിഗ്രി / ഫിഷറീസ് മുഖ്യവിഷയമായി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി/ സുവോളജിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (ഫിഷറീസിൽ സ്പെഷ്യലൈസേഷൻ) എന്നിവയിൽ ഏതെങ്കിലുമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം. ഫിഷ് സീഡ് ഹാച്ചറി / ഫിഷ് ബ്രീഡിംഗ് പ്രവൃത്തികളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി 18 – 35. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിജ്ഞാനം, വയസ്സ്, മേൽവിലാസം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 2021 സെപ്റ്റംബർ 27 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ പി.ഒ, പാലക്കാട് – 678651 വിലാസത്തിൽ ലഭ്യമാക്കണം. സർക്കാർ നിയമപ്രകാരം അർഹതയുള്ളവർക്ക് വയസ്സ് ഇളവ് ലഭിക്കും. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. യോഗ്യരായ അപേക്ഷകരെ കൂടിക്കാഴ്ചക്ക് ക്ഷണിക്കും. ഫോൺ – 0491 2815245, 2816061.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.