കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഒഴിവ്

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1), മേട്രന്‍ (2), വാര്‍ഡന്‍(2) എന്നീ വിഷയങ്ങളില്‍ താത്കാലിക ഒഴിവുകളിലേക്ക് നവംബർ 17, 18 തീയതികളില്‍ രാവിലെ 9 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Screenshot 20211107 144929 Drive
Notification

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂഡല്‍ഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്രന്റീസ്ഷിപ്.
ഇതില്‍ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്സ് കഴിഞ്ഞവരായിരിക്കണം.
അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. നവംബര്‍ 20 ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ് 2021 എന്ന് കാണിച്ചിരിക്കണം. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റീസ്ഷിപ് ഇടയ്ക്ക് വച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.
തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് 09496003235, 0471 2518471 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എൻജിൻ ഡ്രൈവർ തസ്തികയിൽ 10 ഒഴിവ്

എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് 10 ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 24 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 35 നും മധ്യേ . നിയമാനുസൃത വയസ്സിളവ് അനുവദനീയം.സ്ത്രീകളും ഭിന്നശേഷിക്കാരും അർഹരല്ല. വിദ്യാഭ്യാസയോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. എൻജിൻ ഡ്രൈവർ ഫസ്റ്റ് ക്ലാസ് ലൈസൻസ് വേണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറ്കടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് കോളേജ് വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റായ www.gcn.ac.in സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.