teacher
teacher

മൂവാറ്റുപുഴ: നിർമല കോളേജിൽ ( Nirmala College) ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇലക്ട്രോണിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹിസ്‌റ്ററി, പൊളിറ്റിക്കൽ സയൻസ്, എന്നീ വിഷയങ്ങളിൽ എയ്ഡഡ് വിഭാഗത്തിലും ഇംഗ്ലീഷ്, കൊമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ്, ടൂറിസം സ്റ്റഡീസ്, മാനേജ്‌മെൻ്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ അൺ എയ്ഡഡ് വിഭാഗത്തിലും 2024-2025 അധ്യായന വർഷത്തേക്ക് അതിഥി അധ്യാപകരെ ക്ഷണിച്ചു.

പി.എച്ച്.ഡി./നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. എയ്ഡഡ് വിഭാഗത്തിലെ അതിഥി അധ്യാപക തസ്‌തികകളിലേക്കുള്ള അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ പാനലിൽ രജിസ‌റ്റർ ചെയ്തിട്ടുള്ളവരാകണം. തിരഞ്ഞെടുപ്പ് പ്രക്രിയ ഉന്നതവിദ്യാഭ്യാസ വകു പ്പിന്റെ 09.09.2023 തിയതിയിലെ GO(Rt) No.1355/2023/HEDN ഉത്തരവ് പ്രകാരമായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റി ലുള്ള (www.nirmalacollege.ac.in) അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ, തപാൽ മാർഗ്ഗമോ, 2024 ഏപ്രിൽ 30-ാം തീയതിയ്ക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.