കുടുംബശ്രീയിൽ ഒഴിവ്

0
938

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു.

യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്.

അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ 2023 മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ – 0487 2362517, 0487 2382573

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.