02.02.2022: കേരളത്തിലെ ഗവ: സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ഒഴിവുകൾ

0
640

ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് താത്കാലിക നിയമനം: തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുളള ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു.

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും നല്ല ശാരീരിക ക്ഷമതയും 50 വയസില്‍ താഴെ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ഫെബ്രുവരി 15-ന് വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫീസില്‍ നേരിട്ടോ hdsinterview@gmail.com ഇ-മെയിലിലോ, തപാല്‍ മാര്‍ഗത്തിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ നേരിട്ടോ 0484-2777489/2776043 നമ്പരിലോ അറിയാം.

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഫെബ്രുവരി 10-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പങ്കെടുക്കുക.

ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്‌റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്‌റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്‌റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 3-5 വര്‍ഷം ടെക്സ്‌റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം.

നിയമനം താല്‍ക്കാലികമായി പ്രൊജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാം. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 വൈകിട്ട് അഞ്ചുവരെ. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് ”ടെക്സ്‌റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി- കണ്ണൂര്‍.പി.ഒ, കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007, ഫോണ്‍ : 04972835390, E-mail :info@iihtkannur.ac.in, website: www.iihtkannur.ac.in.

മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ഏഴിക്കര, മലയാറ്റൂര്‍ എന്നിവിടങ്ങളിലെ ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍മാരെ താത്കാലികമായി നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

പ്രവര്‍ത്തി സമയം വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെ. പ്രതിമാസ ഹോണറേറിയം 12,000 രൂപ. പ്രായപരിധി 2022 ജനുവരി 1 ന് 40 വയസ് കവിയരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ത്രീ ജീവനക്കാരെയുമാണു നിയമിക്കുന്നത്.

വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്ഥാപനമേധാവിയുടെ ശുപാര്‍ശ എന്നിവ സഹിതം ഫെബ്രുവരി 8 ന് മുന്‍പായി ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :0484 2422256

കെയര്‍ ടേക്കര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസില്‍ കെയര്‍ടേക്കര്‍ ഒഴിവ്. വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍ക്കാലിക നിയമനമാണ്. അപേക്ഷകള്‍ ഫെബ്രുവരി 10 ന് മുമ്പായി ലഭിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിലാസം- ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍, വഞ്ചിയൂര്‍, തിരുവനന്തപുരം- 695035. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 – 2472748.

അസിസ്റ്റന്റ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴിലുള്ള പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ലാന്റേഷന്‍ മാനേജ്മെന്റ് രംഗത്ത് മുന്‍പരിചയവുമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായം 35 വയസില്‍ കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ ഫെബ്രുവരി 7 ന് വൈകീട്ട് 5 നകം സബ് കളക്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, മാനന്തവാടി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ) നിയമനത്തിന് ഫെബ്രുവരി 16ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Leave a Reply