കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ (Cochin Shipyard Limited Safety Assistant Recruitment) 34 സേഫ്റ്റി അസിസ്‌റ്റൻ്റ് ഒഴിവ്. 3 വർഷ കരാർ നിയമനമാണ്. 2024 ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: പത്താം ക്ലാസ് ജയം, ഫയർ/ സേഫ്റ്റിയിൽ ഒരു വർഷ ഡിപ്ലോമ. പൊതുമേഖലാ സ്‌ഥാപനങ്ങൾ, ഫാക്‌ടറി, കൺസ്ട്രക്‌ഷൻ കമ്പനി, എൻജിനീയറിങ് കമ്പനി എന്നിവയിലേതിലെങ്കിലും സേഫ്റ്റി മേഖലയിൽ ഒരു വർഷ പരിശീലനമോ ജോലി ചെയ്‌തുള്ള പരിചയമോ നേടിയിരിക്കണം.

  • പ്രായം: 30 കവിയരുത്. അർഹർക്ക് ഇളവ്.
  • ശമ്പളം: (1, 2, 3 വർഷങ്ങളിൽ): 23,300; 24,000, 24,800. ഓവർ ടൈം ആനുകൂല്യങ്ങളും ഉണ്ടാകും.
  • ഫീസ്: 200 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
  • തിരഞ്ഞെടുപ്പ്: ഫിസിക്കൽ ടെസ്‌റ്റ്. പ്രാക്‌ടിക്കൽ ടെസ്‌റ്റ് എന്നിവ മുഖേന. ഫിസിക്കൽ ടെസ്‌റ്റിന് ഓട്ടം, പുഷ്അപ്സ് മുതലായവ ഉണ്ടാകും. അവസാന 2024 തീയതി ജൂൺ 11
  • അപേക്ഷ സമർപ്പിക്കുന്നതിന് കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൻ്റെ വെബ്സൈറ്റ് www.cochinshipyard.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.