ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ( Border Security Force – BSF Recruitment) വിവിധ തസ്‌തികകളിലായി 162 ഒഴിവ്. എസ്ഐ, ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ ഒഴിവുകൾ. വിമുക്‌തഭടന്മാർക്കായി 16 ഒഴിവുകൂടിയുണ്ട്. ബിഎസ്എഫ് വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോൺ ഗസറ്റഡ് ഒഴിവുകളാണ്. നേരിട്ടുള്ള നിയമനം. 2024 ജൂൺ 30നകം അപേക്ഷിക്കണം. യോഗ്യത: പത്താം ക്ലാസ്, പ്ലസ്‌ടു, ഐടിഐ യോഗ്യത യുള്ളവർക്കാണ് അവസരം.

തസ്‌തികകൾ: സബ് ഇൻസ്പെക്‌ടർ (മാസ‌ർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്), ഹെഡ് കോൺസ്റ്റബിൾ (മാസ്‌റ്റർ, എൻജിൻ ഡ്രൈവർ, വർക്ഷോപ് മെക്കാനിക്, ഇലക്ട്രിഷ്യൻ, എസി ടെക്നിഷ്യൻ, ഇലക്ട്രോണിക്‌സ്, വർക്ഷോപ് മെഷിനിസ്റ്റ‌്, കാർപെൻ്റർ, പ്ലമ്പർ), കോൺസ്‌റ്റബിൾ (ക്രൂ).

പ്രായം: എസ്ഐ തസ്‌തികയിൽ 22-28, മറ്റു
തസ്തികകളിൽ 20-25.

ശമ്പളം: എസ്ഐ തസ്‌തികയിൽ 35,400-1,12,400, ഹെഡ് കോൺസ്‌റ്റബിൾ: 25,000-81,100, കോൺസ്‌റ്റബിൾ 21,700-69,100.

യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി 2024 ജൂൺ 30

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.