കോള്‍ ഇന്ത്യയില്‍ 588 മാനേജ്മെന്റ് ട്രെയിനി: ബി.ടെക്കുകാർക്ക് അവസരം

0
206

കൊൽക്കത്ത ആസ്ഥാനമായുള്ള പൊതുമേഖലയിലെ മഹാരത്ന കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിൽ 588 മാനേജ്മെന്റ് ട്രെയിനി. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിലെ 345 ഖനികളിലേക്കാണ് നിയമനം. 2021-ലെ ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം

മൈനിങ്-253: യോഗ്യത: 60 ശതമാനം മാർക്കോടെ മൈനിങ്ങിൽ ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനീയറിങ്).

സിവിൽ-57:യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനീയറിങ്).

ഇൻഡസ്ട്രിയൽ എൻജിനീയറിങ്-15: യോഗ്യത: 60 ശതമാനം മാർക്കോടെ ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനീയറിങ്).

ജിയോളജി-12:യോഗ്യത: 60 ശതമാനം മാർക്കോടെ ജിയോളജി/അപ്ലൈഡ് ജിയോളജി/ജിയോഫിസിക്സ് എം.എസ്സി./എം.ടെക്.

ഇലക്ട്രിക്കൽ-117: യോഗ്യത: 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനീയറിങ്).

മെക്കാനിക്കൽ-134: യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്./ബി.എസ്സി. (എൻജിനീയറിങ്).

പ്രായപരിധി:30 വയസ്സ്. ഓഗസ്റ്റ് 04, 2021 വെച്ചാണ് പ്രായം കണക്കാക്കുന്നത്. ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷത്തെയും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും വയസ്സിളവ് ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.coalindia.in എന്ന വെബ്സൈറ്റ് കാണുക. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2021 സെപ്റ്റംബർ 9.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.