തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് എഞ്ചിനീയര്‍ ഇലക്ട്രിക്കല്‍ തസ്തികയില്‍ ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. ലത്തീന്‍ കത്തോലിക്കാ/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളേയും അവരുടെ അഭാവത്തില്‍ സംവരണേതര വിഭാഗക്കാരെയും പരിഗണിക്കുന്നതായിരിക്കും.
യോഗ്യത ബി.ടെക് (ഇലക്ട്രിക്കല്‍) കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ശമ്പള സ്കെയില്‍ പ്രതിമാസം 20,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 41 വയസ്സ് കവിയാന്‍ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകം.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ പത്തിനു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് | ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
Latest Jobs
-
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
-
ബോർഡർ റോഡ്സിൽ 901 അവസരങ്ങൾ; യോഗ്യത : പത്താം ക്ലാസ് മുതൽ
-
സിഇഐഎല്ലിൽ 85 ഓഫീസർ ഒഴിവുകൾ; അവസാന തീയതി: ജൂൺ 15
-
പ്ലസ്സ് വൺ ഒന്നാം അലോട്ട്മെന്റ് റിസൾട്ട് ജൂൺ 15 ന്
-
കേരള പോലീസിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ നിയമനം; പ്ലസ് ടു യോഗ്യത, ശമ്പളം ₹66,800 വരെ
-
കേരള 2026 വർഷത്തെ എസ്.എസ്.എൽ.സി റീവാലുവേഷൻ ഫലം പ്രസിദ്ധീകരിച്ചു
-
ഡൽഹി സർക്കാരിൽ ജോലി നേടാൻ അവസരം : 1979 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
-
നിയുക്തി 2026 തൊഴിൽ മേള ലുലു ഗ്രൂപ്പിൽ 99 ഒഴിവുകൾ; ജൂൺ 13ന് ന്യൂമാൻ കോളേജിൽ
-
കേരളത്തിലെ സർക്കാർ ഐടിഐകളിലെ 2026 വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം
-
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്ലേസ്മെന്റ് ഡ്രൈവ് ജൂൺ 12ന്; പ്ലസ് ടു മുതൽ ഡിഗ്രി വരെയുള്ളവർക്ക് അവസരം
-
പ്ലസ് വൺ ഏകജാലക പ്രവേശനം 2026: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 10 വരെ തിരുത്തലുകൾ വരുത്താം
-
സി ഡാക്കിൽ 951 ഒഴിവ്; ജൂൺ 20 വരെ അപേക്ഷിക്കാം
-
എൻ.ഡി.എ & എൻ.എ പരീക്ഷ: പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിരോധ സേനകളിൽ ഓഫീസറാകാം, അപേക്ഷ ജൂൺ 9 വരെ
-
എസ്.ബി.ഐയിൽ അപ്രന്റീസ് ആകാം: 7,150 ഒഴിവ്, കേരളത്തിൽ 403
-
ഔഷധിയിൽ ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ നിയമനം- പ്രായപരിധി: 20 – 41 വയസ്സ്

