കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിൽ ബി.ടെക്കുകാർക്ക് അവസരം

0
387

റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിൽ 113 ഒഴിവ്. താത്കാലിക നിയമനമാണ്.

എൻജിനിയർ- 80:

യോഗ്യത: മെക്കാനിക്കൽ/തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനിയറിങ്/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ് ബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രത്യേക പരിശീലന കോഴ്സുകൾ ചെയ്തിരിക്കണം.

പ്രോജക്ട് എൻജിനിയർ- 13:

യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനിയിറിങ് ബിരുദം. ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രോജക്ട് മാനേജ്മെന്റിലുള്ള സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. ഒരു ഒഴിവിലേക്ക് ഏത് എൻജിനിയറിങ് ബിരുദക്കാർക്കും അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്: www.meconlimited.co.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.