എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. സാങ്കേതിക മേഖലയിലെ നൂതന കോഴ്‌സുകള്‍ വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായാണ് ഫ്രാഞ്ചൈസികള്‍ക്ക് തുടക്കമിടുന്നത്. തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിന് പ്രാപ്തമായതും നൂതന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിലെ കോഴ്‌സുകള്‍ക്കാണ് പ്രാമുഖ്യം. ഐ.ടി കോഴ്‌സുകള്‍ക്കു പുറമെ ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്‌സ്, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ കോഴ്‌സുകളുടെ നടത്തിപ്പിനും അപേക്ഷിക്കാം. 2023 ആഗസ്റ്റ് 21 വരെ അപേക്ഷകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscentre.kerala.gov.in ലും 0471-2560333/6238553571 ലും ലഭിക്കുമെന്ന് ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ് അറിയിച്ചു.